Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

85 വയസ്സുകാരിയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : വെഞ്ഞാറമൂട് മർദനമേറ്റ നിലയിൽ 85 വയസ്സുകാരിയെ  വഴിയിരികിൽ  കണ്ടെത്തിയ സംഭവം പീഡനം. വെള്ളുമണ്ണടി പ്ലാവോട് പ്രതിഭാലയത്തിൽ അഖിൻ (20) അറസ്റ്റിലായി. വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ  ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.  ബുധൻ ഉച്ചതിരിഞ്ഞ് വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിനു സമീപത്ത് തലയിലും മുഖത്തും പരുക്കേറ്റ നിലയിൽ വയോധികയെ  കണ്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം […]
Read more

പൂജപ്പുര എൽബിഎസിൽ അന്താരാഷ്ട്ര സമ്മേളനത്തിനു തുടക്കമായി

തിരുവനന്തപുരം : സുസ്ഥിര സാങ്കേതികവിദ്യകളെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളേജിൽ തുടക്കമായി. നബാർഡ് കേരളം ചീഫ് ജനറൽ മാനേജർ നാഗേഷ്‌കുമാർ അനുമല മുഖ്യാതിഥിയായി. ബ്രിട്ടനിലെ ഡർഹാം സർവകലാശാലയിലെ ഡോ. ഡേവിഡ് ടോൾ, അമേരിക്കയിലെ ഇല്ലിനോയിസ് സർവകലാശാലയിലെ ഡോ. കൃഷ്ണ റെഡ്ഡി, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂരിലെ ഡോ. ഡാരൻ ഷെൻ, പോർച്ചുഗൽ പോർട്ടോ സർവകലാശാലയിലെ ഡോ. ആർലെറ്റ് അപ്പോളിനറിയോ, ഫിൻലാൻഡ് ഇന്റർനാഷണൽ സ്‌കൂളിലെ ഡോ.സെൽവം രവീന്ദ്രനാഥ്, ഐഐടി തിരുപ്പതിയിലെ ഡോ. ഡോ. വിഷ്ണു […]
Read more

മാജിക് പ്ലാനറ്റിൽ ഇൻക്ലൂസീവ് ഇന്ത്യ ഫോട്ടോഗാലറി പ്രദർശനം

തിരുവനന്തപുരം : ഗോപിനാഥ് മുതുകാട് നടത്തിയ ഇൻക്ലൂസീവ് ഇന്ത്യ ഭാരതയാത്രയുടെ ഫോട്ടോ പ്രദർശനം മാജിക് പ്ലാനറ്റിൽ ആരംഭിച്ചു. അവോക്കി എംഡി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ലോക ഭിന്നശേഷിദിനത്തിൽ നടന്ന പരിപാടിയിൽ ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജർ സി.കെ. സുനിൽരാജ്, ക്രിയേറ്റീവ് ഹെഡ് ഭരതരാജൻ, സിഎഫ്ഒ അശ്വതി നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു. മാജിക് പ്ലാനറ്റിലെ സന്ദർശകർക്ക് സൗജന്യമായി ഫോട്ടോഗാലറി സന്ദർശിക്കാം. ഭിന്നശേഷിവിഭാഗത്തിനായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ […]
Read more

വർക്കല നഗരസഭ പിടിക്കാൻ വീറുറ്റ ത്രികോണമത്സരം

തിരുവനന്തപുരം: വർക്കല 2015-വരെ ഇരുമുന്നണികളെയും മാറിമാറി പരീക്ഷിക്കുന്ന രീതിയാണ് വർക്കല നഗരസഭ പിന്തുടർന്നിരുന്നത്. എന്നാൽ, 2020-ൽ ആദ്യമായി എൽഡിഎഫ് ഭരണത്തുടർച്ച നേടി.കഴിഞ്ഞതവണ 33 വാർഡുകളിൽ 12 ഇടത്താണ് എൽഡിഎഫ് വിജയിച്ചത്. ബിജെപി 11, കോൺഗ്രസ് ഏഴ്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. മൂന്നു സ്വതന്ത്രരുടെ പിന്തുണയിലാണ് എൽഡിഎഫ് ഭരണം പൂർത്തിയാക്കിയത്. ഇത്തവണ ചെയർപേഴ്‌സൺ സ്ഥാനം വനിതയ്ക്കാണ്. ഓരോ വാർഡും നിർണായകം 10 വർഷമായി തുടരുന്ന ഭരണം നിലനിർത്താൻ എൽഡിഎഫും നഷ്ടമായ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും കഴിഞ്ഞതവണ ഏവരെയും […]
Read more

സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രം: സര്‍ക്കാര്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് സംസ്ഥാന സര്‍ക്കാര്‍. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടേതെന്ന പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളെന്നാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന് പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വിശദീകരണം. നിലവില്‍ സഹായം കിട്ടാത്ത 35 നും 60 നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്ന് […]
Read more

വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ കണ്ടക്ടർക്ക് കഠിനതടവും പിഴയും

തിരുവനന്തപുരം : ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ബസ് യാത്രയ്ക്കിടെ അപമാനിച്ച കെഎസ്ആർടിസി കണ്ടക്ടർ വെമ്പായം വേറ്റിനാട് രാജ്ഭവനിൽ സത്യരാജിനെ(53) കോടതി അഞ്ചു വർഷം കഠിന തടവിനും 25,000 പിഴയ്ക്കും ശിക്ഷിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് ശിക്ഷ വിധിച്ചത്. പൊതുഗതാഗതസംവിധാനം സുരക്ഷിതമെന്നു കരുതി യാത്രചെയ്ത വിദ്യാർഥിനിക്ക് സംരക്ഷണമൊരുക്കാൻ ബാധ്യസ്ഥനായ കണ്ടക്ടർതന്നെ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ചത് ഗുരുതര കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. നെടുമങ്ങാട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറായിരുന്നു സത്യരാജ്. […]
Read more

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്;കെസി വേണുഗോപാല്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാര്‍ട്ടിയുടെ ഇമേജ് നിലനിര്‍ത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങള്‍ ആലോചിച്ചാണ് കെപിസിസി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. അത് എഐസിസി അഗീകരിക്കുകയും ചെയ്തു. എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുല്‍ തീരുമാനിക്കട്ടെയെന്ന് കെ സി വേണു ഗോപാല്‍. ആരോപണം ഉണ്ടായപ്പോള്‍ […]
Read more

ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം നിഷേധിച്ച് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയില്‍ വിശദമായ വാദത്തിനുശേഷമാണ് ജാമ്യം തള്ളിയുള്ള വിധി വന്നിരിക്കുന്നത്. ഇന്നലെയും ഇന്നും രാഹുലിന്റെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് […]
Read more

സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്: കെ. മുരളീധരൻ

തിരുവനന്തപുരം: വെള്ളറട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് രാഷ്ട്രീയമാണുള്ളതെന്ന് കെ.മുരളീധരൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം വെള്ളറടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശക്തരായ സിപിഎം സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളിൽ ബിജെപി ദുർബലരായ സ്ഥാനാർഥികളെയാണ് നിർത്തുന്നതെന്നും സമാനമായ തരത്തിൽ കരുത്തരായ ബിജെപി സ്ഥാനാർഥികൾ ഉള്ളിടത്ത് ദുർബലരെയാണ് സിപിഎം പരിഗണിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കേരള മുഖ്യമന്ത്രിക്കു നേരേയുള്ള ഇ.ഡി. നോട്ടീസ് പ്രഹസനമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയുടെ ഭാഗമായിട്ടുള്ളതാണിത്. അതിന് ഉദാഹരണമാണ് പിഎംശ്രീ […]
Read more

രാഹുൽ ഈശ്വറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇന്നലെയാണ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ രാഹുൽ ഈശ്വറിനെ വിട്ടത് തുടർച്ചയായി പ്രതിക്ക് വേണ്ടി പെൺകുട്ടിക്കെതിരെ വീഡിയോ ചെയ്തതും അവഹേളനം നടത്തിയതിനുമൊക്കെ പിന്നിൽ ​ഗൂഢാലോചനയുണ്ടണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix