Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

വര്‍ക്കല ട്രെയിനിലെ ആക്രമണം; യുവതിയെ ചവിട്ടി പുറത്തേക്കിട്ട സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ടത് പിടിയിലായ സുരേഷ് തന്നെയെന്ന് സ്ഥിരീകരണം. അന്വേഷണ സംഘത്തിന് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ആര്‍പിഎഫ് ആണ് അന്വേഷണസംഘത്തിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയത്. സുരേഷും, ശ്രീക്കുട്ടിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ദൃശ്യങ്ങളില്‍ അര്‍ച്ചനയും ഒപ്പമുണ്ട്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാത്രി എട്ടര കഴിഞ്ഞ് വര്‍ക്കല ഭാഗത്തുവെച്ചായിരുന്നു അതിക്രമമുണ്ടായത്. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് ശ്രീക്കുട്ടി. ശൗചാലയത്തില്‍പ്പോയി മടങ്ങിയ […]
Read more

തിരുവനന്തപുരത്ത് കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി; ഒപ്പം ചാടിയ സഹോദരനെ പരിക്കുകളോടെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

തിരുവനന്തപുരം: വിഴിഞ്ഞം കരിച്ചയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) യാണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ ഭുവനേന്ദ്ര(22)നും കിണറ്റിൽ വീണിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർച്ചനേന്ദ്രയും ഭർത്താവും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. നൂറടിയോളം താഴ്ചയുള്ള കിണറ്റിൽ ഒന്നും കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നെന്ന് […]
Read more

പ്രായപൂർത്തിയായ ഭിന്നശേഷിക്കാർക്കായി നിപ്മറിൽ ന്യൂറോഡൈവേർജന്‍റ് അഡൾട്ട് യൂണിറ്റുകൾ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: നിപ്മറിൽ പൈലറ്റ് അടിസ്ഥാനത്തിൽ ന്യുറോഡൈവേർജന്റ് അഡൾട്ട് യൂണിറ്റ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പതിനെട്ടുവയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാർക്ക്, പ്രത്യേകിച്ച് ഓട്ടിസം ഉൾപ്പെടെയുള്ള ന്യുറോ ഡൈവേർജന്റ് ആയ വ്യക്തികൾക്ക് പരിശീലനത്തിനായാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള മികവിന്റെ കേന്ദ്രമായ നിപ്മറിൽ യൂണിറ്റ് ആരംഭിക്കുന്നത്. തുടക്കത്തിൽ ഇരുപതു പേർക്കാണ് പ്രവേശനം നൽകുകയെന്ന് മന്ത്രി അറിയിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്‌പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, വൊക്കേഷണൽ ട്രെയിനർ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം യൂണിറ്റിൽ ലഭ്യമാകുമെന്നും മന്ത്രി ഡോ. […]
Read more

നവംബര്‍ ഒന്ന് മുതല്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 8000 രൂപ; ഉത്തരവുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി. നവംബര്‍ ഒന്ന് മുതല്‍ 8000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതല്‍ ആശമാര്‍ക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വര്‍ധനവാണ് കേരള സര്‍ക്കാര്‍ വരുത്തിയത്. 26,125 ആശാ വര്‍ക്കര്‍മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകുക. അതോടൊപ്പം ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏറെ നാളായി […]
Read more

പതിനെട്ടുകാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വീഴ്ചയില്‍ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ അറിയിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും ഡോ. […]
Read more

55-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

തിരുവനന്തപുരം: 55-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഭ്രമയുഗം’ സിനിമയിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രാത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഫെമിനിച്ചി ഫാത്തിമ’യിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിയായി തെരഞ്ഞെടുത്തു. ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. മികച്ച ജനപ്രിയ ചിത്രമായി പ്രേമലു തിരഞ്ഞെടുത്തു. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്,​ അസിഫ് അലി,​ നടിമാരായ ജ്യോതിർമയി,​ ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമക്കി. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത് മഞ്ഞുമ്മൽ […]
Read more

നിയന്ത്രണം വിട്ട ഥാർ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: പാപ്പനംകോട് എസ്റ്റേറ്റിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനും വിദ്യാർത്ഥിക്കും പരിക്ക്. മലയിൻകീഴ് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്‌കൂട്ടറിലേക്കും തുടർന്ന് പാതയിലൂടെ നടന്നു വരികയായിരുന്ന വിദ്യാർത്ഥിയെയും ഇടിച്ചു. പിന്നാലെ റോഡിൽ നിന്ന് മാറി സമീപത്തെ പുരയിടത്തില്‍ നിന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ചു. പരിക്കേറ്റ ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിന്‍കീഴ് സ്വദേശിയായ ഡോക്ടറും ഭാര്യയുമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായി […]
Read more

എന്‍ഡിഎ പ്രകടനപത്രികയ്ക്ക് ജനാഭിപ്രായം തേടി ബിജെപി

തിരുവനന്തപുരം: രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന യുവാക്കൾ, കർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് അഭിപ്രായം ശേഖരിച്ച് എന്‍ഡിഎ പ്രകടനപത്രിക തയ്യാറാക്കാൻ ബിജെപി. ഈ നടപടി സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വർത്തമാന കാലത്തെ വെല്ലുവിളികൾ നേരിടാൻ സമൂഹത്തിലെ വിവിധ തലങ്ങളിൽനിന്ന് പുതിയ ആശയങ്ങളും അഭിപ്രായങ്ങളും ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നാടിന്റെ പുരോഗതിക്കായി ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ നിലപാടുകളും ആശയങ്ങളും ബിജെപിയുമായി പങ്കിടാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ക്യൂആർ കോഡ് സ്കാൻ […]
Read more

പ്രണയം നടിച്ച് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വർഷ കഠിന തടവ്

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തിനെയാണ് (26) ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ മാതാവിനെ ഉറക്ക ഗുളികകള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയും നിരവധി തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ ഫോണ്‍ ബന്ധു പരിശോധിച്ചതോടെയാണ് സംഭവം […]
Read more

മൂന്ന് ദിവസം മുമ്പ് കടലിൽ നിന്ന് കാണാതായ 12 കാരൻ്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ 12 കാരന്റെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ അമ്പലത്തുമ്പൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം, റോസി ഹൗസിൽ താമസിക്കുന്ന പത്രോസിന്റെയും ഡയാനയുടെയും മകൻ ജോബിൾ ആണ് മരിച്ചത്. മത്സ്യ തൊഴിലാളികളാണ് കടലിൽ ഒഴുകിക്കൊണ്ടിരുന്ന മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചത്. അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ജോബിളിനെ ഒക്ടോബർ 31-ന് വൈകിട്ട് 4.30 ഓടെയാണ് കാണാതായത്. സ്കൂൾ വിട്ടു വീട്ടിലെത്തിയതിന് ശേഷം ബന്ധുവായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix