Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

കള്ളപ്പണ കേസിൽ എസി മൊയ്തീനെ ഒഴിവാക്കാൻ സിപിഐഎം: ബിജെപി-സിപിഐഎം ധാരണയെന്ന് അനിൽ അക്കര

തൃശൂർ: കള്ളപ്പണ കേസിൽ എ സി മൊയ്തീനെ ഒഴിവാക്കാൻ സിപിഐഎം, ബിജെപിയ്ക്ക് വോട്ടുമറിക്കാൻ ധാരണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീനെ പ്രതിയാക്കിയില്ലെന്നും തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സിപിഐ​എം ധാരണയിൽ എത്തിയിട്ടുണ്ടെന്നും അനിൽ അക്കര ആരോപിച്ചു. കരുവന്നൂർ കള്ളപ്പണ കേസിൽ എ സി മൊയ്തീനെ രക്ഷിക്കാൻ സഹായിക്കാനാണ് ബിജെപി ശ്രമം. മൊയ്തീൻ്റെ നിക്ഷേപം കണ്ടുകെട്ടിയതിൻ്റെ രേഖ അനിൽ അക്കര പുറത്തുവിട്ടു. ഒരു […]
Read more

ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇ.ഡിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കെജ്‌രിവാളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ അംഗീകരിക്കുന്നില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കളും വ്യക്തമാക്കി. ‘ഹൈക്കോടതിയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ന് കെജ്‌രിവാളിന്റെ ഹര്‍ജി തള്ളാന്‍ കോടതി എടുത്ത തീരുമാനത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. സുപ്രീംകോടതിയില്‍ പോകാനാണ് തീരുമാനം’ – ആംആദ്മി […]
Read more

അമ്മയും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

കാസര്‍കോട്: ചീമേനി ചെമ്പ്രകാനത്ത് യുവതിയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.സജന(32) മക്കളായ ഗൗതം(8) തേജസ്(4) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. സജന ടെറസ്സിലെ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കെ.എസ്.ഇ.ബി. ചോയ്യംകോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് എന്‍ജിനീയര്‍ ടി.എ.രഞ്ജിത്താണ് സജനയുടെ ഭര്‍ത്താവ്. ചൊവ്വാഴ്ച രാവിലെ രഞ്ജിത് പതിവുപോലെ ജോലിക്ക് പോയിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന രഞ്ജിതിന്റെ […]
Read more

ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തൊണ്ടിമുതല്‍ കേസില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരായ ആരോപണം ഗുരുതരമാണ് എന്നാണ് സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും പുനരന്വേഷണത്തിനെതിരായ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് തൊണ്ടിമുതല്‍ കേസ് പരിഗണിക്കുക. കേസില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ആന്റണി […]
Read more

സമൂസയ്ക്കുള്ളില്‍ ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും

മുംബൈ: സമൂസയ്ക്കുള്ളില്‍ ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. റഹീം ഷേഖ്, അസ്ഹര്‍ ഷേഖ്, മസ്ഹര്‍ ഷേഖ്, ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവര്‍ക്കെതിരേയാണ് പുണെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുണെയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയിലേക്ക് വിതരണംചെയ്ത സമൂസകളിലാണ് പ്രതികള്‍ ഗര്‍ഭനിരോധന ഉറകളും ഗുഡ്കയും കല്ലുകളും നിറച്ചതെന്നാണ് പോലീസ് പറയുന്നത്. കമ്പനിയിലേക്ക് സമൂസ വിതരണത്തിന് കരാര്‍ ലഭിച്ച കാറ്ററിങ് സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കാനായാണ് പ്രതികള്‍ ഇത് ആസൂത്രണം ചെയ്തതെന്നും […]
Read more

അമ്മയും 3 മക്കളും കിണറ്റിൽ ചാടി: 2 മക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: വടക്കാഞ്ചേരി വെളാറ്റഞ്ഞൂരില്‍ മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പള്ളിയുടെ സമീപത്തു താമസിക്കുന്ന പൂന്തിരുത്തിയില്‍ അഖിലിന്റെ ഭാര്യ സയന(29)യാണ് മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ഇവരെ അഗ്‌നിരക്ഷാസേനയെത്തി കിണറ്റില്‍ നിന്നു കയറ്റി. അമ്മയെയും മൂന്നു കുഞ്ഞുങ്ങളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആണ്‍മക്കളായ അഭിജയ് (7) ആദി ദേവ് (6) എന്നിവര്‍ മരിച്ചു. അമ്മ സയനയും ഇളയ പെണ്‍കുട്ടി ഒന്നര വയസ്സുള്ള ആഗ്‌നികയും മെഡിക്കല്‍ കോളേജ് […]
Read more

പൊള്ളലേറ്റു മരിച്ച ബീനയ്ക്ക് പിന്നാലെ മൂത്ത മകളും മരിച്ചു

പട്ടാമ്പി: പാലക്കാട് വല്ലപ്പുഴയില്‍ അമ്മയെയും മക്കളെയും പൊള്ളലേറ്റ് കണ്ടെത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ മകള്‍ നിഖയാണ് (12) മരിച്ചത്. പ്രദീപിന്റെ ഭാര്യ ബീന(35) ഇന്നലെ മരിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിനുള്ളിന്‍ ബീനയെയും രണ്ട് മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ആറ് വയസുകാരി മകള്‍ ചികിത്സയില്‍ തുടരുകയാണ്. ബീന സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കുട്ടികള്‍ രണ്ട് പേരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വടകരയില്‍ മരപ്പണി ചെയ്യുന്ന പ്രദീപ് രണ്ട് മാസത്തില്‍ ഒരിക്കലാണ് […]
Read more

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു

ചെറുതോണി: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തോപ്രാംകുടി സ്‌കൂള്‍സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി (14) ആണ് മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെയാണ് ശ്രീലക്ഷ്മി കുഴഞ്ഞുവീണത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ശ്രീലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ […]
Read more

പ്രധാനമന്ത്രി തനി തറ ആര്‍എസ്എസുകാരൻ, രാഹുല്‍ ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെ: എം വി ഗോവിന്ദന്‍

കൊച്ചി: രാഹുല്‍ ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ് കേരളത്തിലും സ്വന്തം മണ്ഡലത്തിലും വന്നുപോകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ വരുന്നു. അത് സ്‌നേഹം കൊണ്ടല്ല. ഒരു സീറ്റില്‍ പോലും വിജയിക്കില്ല എന്ന് ബിജെപിക്കറിയാം. എന്നിട്ടും വരുന്നത് കേരളം അവരുടെ ഏറ്റവും പ്രധാനപ്പെട്ട ടാര്‍ഗറ്റ് ആയത് കൊണ്ടാണ്. കേരള സ്റ്റോറി മുസ്ലീം വിരുദ്ധമാണ്, മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണ്, കേരള വിരുദ്ധമാണ് എന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. […]
Read more

‘പാനൂരിലേത് ക്രിമിനൽ പ്രവർത്തനം, പാർട്ടിക്ക് ബന്ധമില്ല, : കെകെ ശൈലജ

കണ്ണൂര്‍: വടകരയിലെ വികസന പ്രവ‍ർത്തനങ്ങൾ ചർച്ച ചെയ്യാതെ യുഡിഎഫ് അക്രമരാഷ്ട്രീയം ചർച്ച ചെയ്യുന്നുവെന്ന് കെ കെ ശൈലജ. വിഷയ ദാരിദ്ര്യം കൊണ്ടാണ് യുഡിഎഫ് അക്രമ രാഷ്ട്രീയം ചർച്ച ചെയ്യുന്നതെന്നും ശൈലജ ആരോപിച്ചു. പാനൂരിലേത് ക്രിമിനൽ പ്രവർത്തനമാണ്. അതുമായി പാർട്ടിക്ക് ബന്ധമില്ല. മകന് പാർട്ടിയുമായി ബന്ധമില്ലെന്ന് മരിച്ചയാളുടെ അച്ചൻ തന്നെ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പാനൂർ സംഭവം ചർച്ചയാവുമെന്നത് വ്യാമോഹമാണെന്നും ശൈലജ പറഞ്ഞു. വടകര മണ്ഡലത്തിൽ അക്രമ രാഷ്ട്രീയമില്ല. പാനൂർ ബോംബ് സ്ഫോടനം ഒറ്റപ്പെട്ട സംഭവമാണ്. സംഭവം നിർഭാഗ്യകരമാണ്. കുറ്റക്കാരെ […]
Read more

Recent News

Advertisement
WhiteswanTV Footer