മലയാളത്തിലെ ഹിറ്റ് ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്സില്‍ ഒന്നായ ‘കരിക്ക്’ ടീമും സിനിമയിലേക്ക് വരുന്നു. വാഴ 2 ഹിറ്റായതിന് പിന്നാലെയാണ് കരിക്കിന്റെ വരവും പ്രഖ്യാപിക്കുന്നത്. കരിക്ക് സ്റ്റുഡിയോക്ക് ഒപ്പം ചേര്‍ന്ന് ഡോക്ടര്‍ അനന്തു എന്റെര്‍റ്റൈന്മെന്റ്സ് ബാനറില്‍ ഡോക്ടര്‍ അനന്തു എസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മൂന്നാറില്‍ ചിത്രത്തിന്റെ പൂജ നടന്നു. നിഖില്‍ ജി പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടര്‍ അനന്തുവും നിഖില്‍ ജി പ്രസാദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. 2018-ല്‍ നിഖില്‍ പ്രസാദ് സ്ഥാപിച്ച ‘കരിക്ക്’ യൂട്യൂബ് ചാനല്‍ ഇതിനോടകം 10 മില്യണോളം സബ്സ്‌ക്രൈബേര്‍സ് നേടിയെടുത്ത ഡിജിറ്റല്‍ കണ്ടെന്റ് പ്ലാറ്റ്‌ഫോമാണ്.






