Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Latest News

പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ ഇന്നുമുതല്‍ ആരംഭിക്കും

സീറ്റ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഇന്ന് പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും.3,22,147 വിദ്യാര്‍ഥികള്‍ ആദ്യദിനം ക്ലാസിലെത്തും. മെറിറ്റ് സീറ്റില്‍ 2,67,920 പേരും കമ്യൂണിറ്റി ക്വാട്ടയില്‍ 19,251 പേരും മാനേജ്മെന്റ് സീറ്റില്‍ 19,192 പേരും അണ്‍എയ്ഡഡ് സ്‌കൂളില്‍ 10,583 പേരുമാണ് പ്രവേശനം നേടിയത്.സ്‌പോര്‍ട് ക്വാട്ടയില്‍ 4,333 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 868 പേരുമാണ് പ്രവേശനം നേടിയത്. മെറിറ്റില്‍ ഇനി അവശേഷിക്കുന്ന 41, 222 സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ നടത്തും. ജൂലൈ രണ്ടിന് എല്ലാ സ്‌കൂളിലെയും ഒഴിവുള്ള സീറ്റിന്റെ കണക്ക് ഹയര്‍സെക്കന്‍ഡറി […]
Read more

മഴ കനത്തതോടെ പകർച്ചപ്പനി പടരുന്നു: ആശങ്ക ഉയർത്തി ഡെങ്കിപ്പനിയും എലിപ്പനിയും

മഴക്കാലം എത്തിയതോടെ സംസ്ഥാനത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം കൂടുന്നു.ഈ ദിവസങ്ങളില്‍ പതിനായിരത്തോളം പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്.മഴ കനക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മൂന്നൂറോളം പേരാണ് ഇന്നലെ ചികിത്സ തേടിയെത്തിയത്.122 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.എലിപ്പനി ലക്ഷണങ്ങളോടെ 17 പേര്‍ ചികിത്സ തേടിയിട്ടുണ്ട്.13 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കുട്ടികള്‍ക്ക് വൈറല്‍ പനി പടരുന്നതിലും ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതീവജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മലപ്പുറത്താണ് ഏറ്റവും […]
Read more

ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് അഫ്ഗാന്‍ പട

ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 21 റണ്‍സിന് അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയ 19.2 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി.ഏകദിന ലോകകപ്പില്‍ ഓസീസിനെതിരെ ജയത്തിന് അടുത്തെത്തിയ അഫ്ഗാനിസ്ഥാനെ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ മറികടന്ന ഓസീസിനായി ഇത്തവണയും അര്‍ധസെഞ്ചുറിയുമായി മാക്‌സ്വെല്‍ പൊരുതിയെങ്കിലും ജയം അടിച്ചെടുക്കാനായില്ല.മൂന്ന് നിര്‍ണായക ക്യാച്ചുകളും നാലു വിക്കറ്റും വീഴ്ത്തിയ ഗുല്‍ബാദിന്‍ നൈബാണ് കളിയിലെ താരം. […]
Read more

തോമസ് ചാഴിക്കാടന്‍ കേരളാ കോണ്‍ഗ്രസ് എം വിടുന്നു

രാജേഷ് തില്ലങ്കേരി കേരളാ കോണ്‍ഗ്രസ് എം നേതാവും കോട്ടയം മുന്‍ എം പിയുമായ തോമസ് ചാഴികാടന്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു.കോട്ടയത്തെ ദയനീയ തോല്‍വിയോടെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടനാണ് ചാഴികാടന്‍ വ്യക്തമാക്കുന്നത്.കോട്ടയത്തെ തന്റെ തോല്‍വിക്ക് പ്രധാന കാരണം നവകേരള യാത്രയുമായി ബന്ധപ്പെട്ട് പാലായില്‍ നടന്ന പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരസ്യ ശാസനയാണെന്നാണ് ചാഴികാടന്‍ ഇന്നലെ നടന്ന കേരളാ കോണ്‍ഗ്രസ് എം,സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തില്‍ ശക്തമായ വിമര്‍ശമായി ഉന്നയിച്ചത്. രാജ്യസഭാ സീറ്റ് ലഭിച്ചതോടെ കോട്ടയത്തെ തോല്‍വിയുമായി ബന്ധപ്പെട്ട എല്ലാ […]
Read more

ഹിന്ദുജ കുടുംബാംഗങ്ങള്‍ക്ക് തടവുശിക്ഷ വിധിച്ചിട്ടില്ല;മനുഷ്യക്കടത്ത് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു

ഹിന്ദുജ കുടുംബത്തിലെ സ്വിസ് പൗരന്‍മാരായ കമല്‍, പ്രകാശ് ഹിന്ദുജ, നമ്രത, അജയ് ഹിന്ദുജ എന്നീ നാലുപേര്‍ക്കും എതിരെ ഒരു വിധത്തിലുള്ള തടവോ ശിക്ഷയോ തടഞ്ഞു വെക്കലോ ഉണ്ടായിട്ടില്ല.സ്വിസ് നിയമ നടപടിക്രമങ്ങള്‍ അനുസരിച്ച് പരമോന്നത കോടതിയുടെ അന്തിമ വിധി വരെ നിരപരാധിത്വം എന്ന വിലയിരുത്തലാണ് ഏറ്റവും പ്രാധാന്യത്തോടെ മുകളിലുണ്ടാകുക.അതുണ്ടാകാതെ കീഴിക്കോടതിയുടെ വിധി പ്രയോഗത്തിലില്ലാതിരിക്കുന്നതും നടപ്പാക്കാതിരിക്കുന്നതുമായിരിക്കും. ഇവര്‍ക്കെതിരെ ഉണ്ടായിരുന്ന ഏറ്റവും ഗൗരവമായ കുറ്റാരോപണമായ മനുഷ്യക്കടത്ത് കോടതി കഴിഞ്ഞ ദിവസം പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു.ഈ കേസില്‍ പരാതിക്കാര്‍ ഇല്ലെന്നതും പരിഗണിക്കേണ്ടതാണ്.അവര്‍ സ്റ്റേറ്റ്‌മെന്റുകള്‍ ഒപ്പുവെച്ചത് […]
Read more

സംസ്ഥാനത്ത് കാലവര്‍ഷം കടുക്കും:ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്നത്.അതിശക്തമായ കാറ്റും മഴയുമാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.കടലോര മേഖലയില്‍ അതിശക്തമായ തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുമുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ 25-06-2024 രാത്രി 11.30 വരെ 2.9 മുതല്‍ […]
Read more

‘ഗവണ്‍മെന്‍റ് ഓഫ് കേരള’ മാറ്റി ‘കേരളം’ എന്നാക്കും; ഭരണഘടനയിലെ സംസ്ഥാനത്തിന്‍റെ പേര് മാറ്റാൻ ഇന്ന് പ്രമേയം

സംസ്ഥാനത്തിന്‍റെ പേര് ഭരണ ഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും.സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി പേര് മാറ്റത്തിൽ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരിന്നു. ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ […]
Read more

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും.കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും.വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക.വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ‌ ചെയ്യും. വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. അതേസമയം,പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ […]
Read more

പ്രോടെം സ്പീക്കര്‍ പദവി ലഭിക്കാതെ കൊടിക്കുന്നില്‍ സുരേഷ്

കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍.18 മത് ലോകസഭയിലെ ഏറ്റവും സീനിയര്‍ അംഗമാണ് കൊടിക്കുന്നില്‍ സുരേഷ്.കീഴ്വഴക്കം അനുസരിച്ച് സഭയിലെ മുതിര്‍ന്ന അംഗത്തെയാണ് പ്രോ ടെം സ്പീക്കര്‍ ആയി നിയമിക്കുക.എന്നാല്‍ ജൂണ്‍ 24ന് സമ്മേളിക്കുന്ന 18-ാം ലോക്സഭയില്‍ പ്രോടെം സ്പീക്കറായി ബി.ജെ.പി എം.പി ഭര്‍ത്രുഹരി മഹ്താബിനെ തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് BJD യില്‍ നിന്ന് BJP യില്‍ എത്തി ഒറീസ്സയിലെ കട്ടക്ക് ലോകസഭാ സീറ്റില്‍ നിന്നും വിജയിച്ച എം പിയാണ് ഭര്‍തൃ ഹരി മഹ്താബി.2014ലെ […]
Read more

ഉരുള്‍പൊട്ടല്‍ ഭയം നിറയ്ക്കുമ്പോള്‍ അഭയം തേടി പുറംമ്പോക്കില്‍ ഒരമ്മയും മക്കളും

മുണ്ടക്കയത്ത് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്ത് പുറംമ്പോക്കില്‍ താമസിക്കുന്ന വീട്ടമ്മയും കുടുംബവും…സഹായിക്കാന്‍ മനസുള്ളവര്‍ സഹായിക്കുക…വെള്ളപ്പൊക്ക ഭീഷണിയും ഉരുള്‍പൊട്ടലും വളരെക്കാലമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മുണ്ടക്കയത്ത് ഒരു വീട്ടമ്മയും കുടുംബവും താമസിക്കുന്നത് പുറംമ്പോക്കില്‍.മുണ്ടക്കയത്തിനടുത്ത് പാലൂര്‍ക്കാവില്‍ കളത്തിനാനിക്കല്‍ ജിനു എന്ന വീട്ടമ്മയാണ് വിദ്യാര്‍ത്ഥികളായ 3 മക്കള്‍ക്കും 72 വയസുള്ള വൃദ്ധമാതാവിനും ഒപ്പം പുറംമ്പോക്കില്‍ ഇടിഞ്ഞു പൊളിഞ്ഞ കൂരയില്‍ താമസിക്കുന്നത്.ഇവര്‍ താമസിക്കുന്ന സ്ഥലത്തിനു ചുറ്റുമായി പല സ്ഥലങ്ങളിലായി ഉരുള്‍പൊട്ടിയിട്ടുണ്ട്.ഭയത്താലാണ് ഇവിടെ എന്നും ഇവര്‍ ജീവിക്കുന്നത്. മഴ ശക്തമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ ഭയന്ന് ഈ കുടുംബത്തെയും ക്യാമ്പില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix