Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയദർശിനി സൗജന്യയാത്ര പദ്ധതി; സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധിയെന്ന് ഉടമകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതിയായ ‘പ്രിയദർശിനി’ 100 ദിവസം പിന്നിട്ടു. പദ്ധതി വിജയകരമായി മുന്നോട്ട് പോകുമ്പോൾ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലാണെന്ന് ബസുടമകൾ പറയുന്നു.

പദ്ധതി ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് 700 സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നാണ് ബസുടമകളുടെ സംഘടനകളുടെ കണക്ക്. നിലവിൽ 11,000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇതിൽ പകുതിയിലധികം ബസുകളും പൂർണ സർവീസ് നടത്തുന്നില്ലെന്നും ഉടമകൾ പറയുന്നു.

ശമ്പളം നൽകാൻ കഴിയാത്തതിനാൽ തൊഴിലാളികൾ ജോലിക്ക് എത്താത്തതും സർവീസുകളെ ബാധിക്കുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷമെന്നാണ് ബസുടമകളുടെ വാദം.

പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ പ്രതിനിധികൾ നാളെ ഗതാഗത മന്ത്രിയെ കാണും. ബസ് നിരക്ക് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെച്ച് സമരം നടത്തേണ്ടിവരുമെന്ന് ബസുടമകളുടെ പ്രതിനിധി ഗോപിനാഥൻ മുന്നറിയിപ്പ് നൽകി. പത്മകുമാർ കമ്മിറ്റി നിർദേശങ്ങളിൽ നിന്ന് തങ്ങൾക്ക് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ലെന്നും ബസുടമകൾ പരാതിപ്പെടുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix