Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Latest News

സൂര്യനെല്ലി പീഡനക്കേസ്;അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ ഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി

കൊച്ചി:സൂര്യനെല്ലി പീഡനക്കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപിപിക്കെതിരെ കേസ് എടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥയില്‍ ആണ് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത്.സിബി മാത്യൂസിനെതിരെ സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കോടതി അസാധുവാക്കി.
Read more

വാഴകര്‍ഷകര്‍ക്ക് വെല്ലുവിളിയായി പിണ്ടിപ്പുഴു ആക്രമണം

കോട്ടയം:വാഴ കര്‍ഷകര്‍ക്ക് ആശങ്കയായി പിണ്ടിപ്പുഴു ആക്രമണം.കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് പിണ്ടിപ്പുഴുവിന്റെ ആക്രമണം രുക്ഷമായത്.പല കര്‍ഷകരുടേതായി ആയിരക്കണക്കിന് വാഴകളാണ് പുഴുവിന്റെ ആക്രമണത്തില്‍ നശിച്ചത്.ഗുണനിലവാരമില്ലാത്ത വിത്തുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത് കുലയ്ക്കാറായ വാഴകളാണ് വെട്ടിക്കളയുന്നത്.നിയന്ത്രിക്കാന്‍ കഴിയാത്തത്ര ശല്യമായിക്കഴിഞ്ഞു പിണ്ടിപ്പുഴുക്കള്‍.വാഴകളുടെ വലിപ്പം കണ്ടാല്‍ ആക്രമണം മനസിലാവില്ലെങ്കിലും കുല മുരടിച്ച് കാമ്പില്ലാത്ത നിലയിലേക്ക് എത്തിക്കുന്നതാണ് പിണ്ടിപ്പുഴു ശല്യം.എത്തവാഴ, പാളയന്‍തോടന്‍, ഞാലിപ്പൂവന്‍ തുടങ്ങിയ ഇനങ്ങളിലാണ് രൂക്ഷമായ ആക്രമണം.
Read more

കാന്‍ ചലച്ചിത്ര മേളയിലെ വിജയം ഇന്ത്യയുടെത് അനാവശ്യ ആഘോഷം;അനുരാഗ് കശ്യപ്

കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം സ്വന്തമാക്കിയ പായല്‍ കപാഡിയ സംവിധാനത്തിലൊരുങ്ങിയ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ വിജയത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാനും അവകാശപ്പെടാനും ഒന്നുമില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്.പായല്‍ കപാഡിയയുടെ അവസാന ചിത്രവും കാനില്‍ വിജയിച്ചു. ഇത് ഇന്ത്യയില്‍ റിലീസ് ചെയ്‌തോ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രണ്ട് ഡോക്യുമെന്ററികള്‍ നമ്മുക്കുണ്ട്.അവര്‍ ഇന്ത്യയില്‍ റിലീസ് ചെയ്‌തോ ഇന്ത്യയ്ക്ക് ലോകതലത്തില്‍ ബഹുമാനം കൊണ്ടുവരുന്ന കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള സംവിധാനം പോലും സര്‍ക്കാരിനില്ല.അനാവശ്യമായ ഈ ആഘോഷം മാത്രമാണ് ഇവിടെ, […]
Read more

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ഇനി നടക്കില്ല;പിഴയുമായി റെയിൽവേ

യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളുടെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് വ്യാപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിൽ ഉൾപ്പെടെ ഇത്തരം ടിക്കറ്റില്ലാ യാത്രകൾ നടന്ന സംഭവം വൈറലായിരുന്നു. ഇപ്പോഴിതാ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി നീങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്താനും നടപടികൾ സ്വീകരിക്കാനും റെയിൽവേ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തിൽ മാത്രം ഈസ്റ്റേൺ റെയിൽവേ ഇത്തരത്തിൽ […]
Read more

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയായി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്. പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. അഞ്ച് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരി ഒന്നിനാണ്  ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് […]
Read more

രാഹുല്‍ ഗാന്ധി വയനാട് ഒഴിയും;സ്ഥീരികരിച്ച് കെ സുധാകരന്‍

കല്‍പറ്റ:രാഹുല്‍ ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.കോണ്‍ഗ്രസ് വിജയവും രാഹുല്‍ ഗാന്ധിയുടെ നേട്ടവും സന്തോഷം നല്‍കുന്നു.രാഹുല്‍ ഗാന്ധി വയനാട് വിടുന്നതില്‍ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം.ഇന്ത്യയെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്നുനില്‍ക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.എന്നാല്‍ രാഹുല്‍ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
Read more

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പിളളി അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പിളളി അന്തരിച്ചു.63 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് മലയാള മനോരമയില്‍ 38 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുണ്ട്.തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറായും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റായും സേവനമനുഷ്ഠിച്ചിരുന്നു.കേരള രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും കോളിളക്കമുണ്ടാക്കിയ, ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ പോലീസ് നടത്തിയ അതിക്രമങ്ങള്‍ പുറം ലോകത്തെ അറിയിച്ചത് സിബി കാട്ടാമ്പള്ളിയുടെ’സ്‌കൂപ്പ്’ ആണ്. തങ്കമണിയിലെ പൊലീസ് അതിക്രമം തുറന്നുകാട്ടിയതിന് പി. യു. സി. എല്‍ അദ്ദേഹത്തെ […]
Read more

മോദിയുടെ പേരിലുളള ആ സ്കീം വ്യാജം, വഞ്ചിതരാകരുത്; പിഐബി മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നുവെന്ന തരത്തിലുള്ള സന്ദേശം വ്യാജം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.  ‘ഇന്ത്യൻ സർക്കാർ അത്തരത്തിലുള്ള ഒരു സ്കീമും നടത്തുന്നില്ല, ഇത് പറ്റിക്കാനുള്ള ശ്രമമാണ്’, പിഐബി സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് എന്ന സന്ദേശം വാട്സാപ്പ് വഴിയാണ് പ്രചരിച്ചത്. സൗജന്യ സേവനം കിട്ടാൻ ഒരു ലിങ്ക് കാണിച്ചിരുന്നു. ഇതിൽ ക്ലിക്ക് ചെയ്താൽ മൊബൈൽ […]
Read more

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെ

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്‌പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെന്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും. രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ നടക്കും. ജൂൺ 27-ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്കുള്ള […]
Read more

എൽഡിഎഫിൽ പരിഗണനയില്ല, ആര്‍ജെഡി വലിഞ്ഞുകയറി വന്നവരല്ല;ശ്രേയാംസ് കുമാര്‍

രാജ്യസഭാ സീറ്റില്‍ ഉടക്കി ആര്‍ ജെ ഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍.മുന്നണിയില്‍ ഒരു പരിഗണയും ലഭിക്കുന്നില്ലെന്നും,ഞങ്ങള്‍ വലിഞ്ഞു കയറി വന്നവരല്ലെന്നുമാണ് നേതാവിന്റെ ആരോപണം.ഞങ്ങള്‍ എല്‍ ഡി എഫിലേക്ക് തിരികെ വന്നത് ക്ഷണിച്ചിട്ടാണ്.എന്നാല്‍ എല്‍ ഡി എഫില്‍ മറ്റു പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഒരു പരിഗണനയും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ലാണ് ശ്രേയാംസ് കുമാര്‍ പറയുന്നത്. കേന്ദ്രത്തില്‍ ബി ജെ പിക്കൊപ്പം നില്‍ക്കുന്നവര്‍ക്കുപോലും കേരളത്തില്‍ പ്രത്യേക പരിഗണന ലഭിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ശ്രേയാംസ് കുമാറിന്റെ ചോദ്യം.2024 ല്‍ ആര്‍ ജെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix