Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

മാക്ട ലെജന്റ് ഓണര്‍ (Legend honour) പുരസ്‌കാരം പ്രഖ്യാപിച്ചു.വിഖ്യാത ചലച്ചിത്രകാരനായ ശ്രീകുമാരന്‍ തമ്പിക്കാണ് പുരസ്‌കാരം.ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്നു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന അവാര്‍ഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ്. സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി,സംഗീത സംവിധായകന്‍ വിദ്യാധരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. എറണാകുളം ആശിര്‍ഭവനില്‍ വെച്ച നടന്ന മാക്ടയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ജൂറി ചെയര്‍മാന്‍ സിബി മലയിലാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. സെപ്തംബര്‍ ആദ്യവാരം കൊച്ചിയില്‍ […]
Read more

ബോ​ഗിയും എഞ്ചിനും വേർപെട്ടു; തൃശ്ശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോ​ഗിയും വേർപെട്ടു. എറണാകുളത്തുനിന്ന് വെള്ളിയാഴ്ച രാവിലെ 7.15-ന് ടാറ്റാ നഗറിലേക്ക് പുറപ്പെട്ട 18190 നമ്പർ എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസിന്റെ ബോഗിയാണ് എൻജിനിൽനിന്ന് വേർപെട്ടത്. തൃശ്ശൂർ വള്ളത്തോൾ നഗറിന് സമീപം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാം പാലത്തിന് അടുത്തുവെച്ചായിരുന്നു ബോഗികൾ വേർപെട്ടത്. എൻജിനും ബോഗിയും വള്ളത്തോൾ നഗർ സ്റ്റേഷനിൽ എത്തിച്ച് പരിശോധനകൾ നടത്തി. റെയിൽവേ പോലീസ്, ആർ.പി.എഫ്., സി.എൻ.ഡബ്ല്യൂ സ്റ്റാഫ്, മെക്കാനിക്കൽ വിഭാഗം സ്റ്റാഫ് എന്നിവർ ചേർന്ന് […]
Read more

ആരാധകര്‍ക്ക് ആവേശമായി സൂര്യയുടെ ‘കങ്കുവ’ എത്തുന്നു

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ.ചിത്രത്തിന് ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം.ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ വര്‍ഷം ഒക്ടോബര്‍ 10നാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്‌സ് സ്‌ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത […]
Read more

മനു തോമസ് ഇനി ഏത് കൊടിക്കീഴില്‍

അനീഷ എം എ രാഷ്ട്രീയ കേരളത്തില്‍ ഇടതിന് തുടര്‍ച്ചയായി കനത്ത പ്രഹരം ഏറ്റുകൊണ്ടിരിക്കുകയാണ്.തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും,നേതാക്കളുടെ രഹസ്യ കൂട്ടുകെട്ടുകളും, വിവാദങ്ങളും എല്ലാം സിപിഎമ്മിനും പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കോട്ട എന്നറിയപ്പെടുന്ന കണ്ണുരിലെ, രാഷ്ട്രീയ കാലാവസ്ഥയും കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുകയാണ്.മുന്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും സി പി എം യുവനേതാവുമായ മനു തോമസിന്റെ വെളിപ്പെടുത്തലുകളാണ് ഏറ്റവും ഒടുവിലായി സിപിഎമ്മിനെ ചൂടിപിടിപ്പിച്ചിരിക്കുന്നത്.പാര്‍ട്ടിയില്‍ നിരവധി സാമ്പത്തിക ഇടപാടുകളും അധോലോക […]
Read more

ജിയോക്ക് പിന്നാലെ പണി തന്ന് എയര്‍ടെല്ലും, ; 21 % വരെ നിരക്ക് വർധിപ്പിച്ചു

ജിയോ തങ്ങളുടെ നിരക്ക് വർധന പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് പണി കൊടുത്ത് എയർടെൽ.പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവും.11 മുതൽ 21 ശതമാനം വരെയാണ് വർധന. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസമാണ് ജിയോ താരിഫ് 12 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചത്. രാജ്യത്ത് മെച്ചപ്പെട്ട രീതിയില്‍ ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയില്‍ കൂടുതല്‍ […]
Read more

കുട്ടികള്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാം:ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാല്‍ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാനാവുമെന്ന് ഹൈക്കോടതി.മോട്ടോര്‍ വാഹന നിയമത്തില്‍ 199 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് 2019ല്‍ കൊണ്ടുവന്ന ഭേദഗതി ഇതിന് അനുമതി നല്‍കുന്നുണ്ട്.ഈ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം സ്വതന്ത്രമായി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.ഇത്തരം കേസുകളില്‍ കുട്ടികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും. എന്നാല്‍ ലൈസന്‍സില്ലാതെ കുട്ടികള്‍ വാഹനമോടിക്കുന്നത് ബാലനീതി നിയമപ്രകാരം നിസ്സാര കുറ്റമാണ്.കുട്ടികള്‍ കുറ്റക്കാരെന്ന് ബാലനീതി ബോര്‍ഡ് കണ്ടെത്തിയാല്‍ രക്ഷിതാക്കള്‍ക്കും വാഹനയുടമക്കുമെതിരായ കേസ് […]
Read more

തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത, തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്.ഈ മാസം 24 നായിരുന്നു കുട്ടിക്കെതിരെ ആക്രമണം നടന്നത്. അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് പൊള്ളിച്ചത്.ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു. മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛൻ അഭിജിത് പറയുന്നു. ചൈൽഡ് ലൈൻ വഴി […]
Read more

മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

കണ്ണൂർ: ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളുമായി സിപിഎം നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്ന് ആരോപിച്ച് സിപിഎം വിട്ട ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റ് മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്. മനു ഇപ്പോൾ സത്യത്തിന്‍റെ പാതയിലാണ്, പാർട്ടിയിൽ ചേരാൻ താൽപ്പര്യപ്പെട്ടാൽ പരിഗണിക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. പി ജയരാജന്‍റെ മകനും ആകാശ് തില്ലങ്കേരിയുമടക്കമുള്ള ഒരു സർക്കിളാണ് കണ്ണൂർ ജില്ലയിലെ ഗുണ്ടാ സംഘങ്ങളെയെല്ലാം നിയന്ത്രിക്കുന്നതെന്നും മാർട്ടിൻ ആരോപിച്ചു. കണ്ണൂർ വിമാനത്താവളത്തിലടക്കം നടന്നിട്ടുള്ള സ്വർണ്ണക്കടത്തിൽ ഇവരുടെ ഒരു നെറ്റ് […]
Read more

ടിപി വധക്കേസ്; ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് 6 പ്രതികൾ സുപ്രീം കോടതിയിൽ

ദില്ലി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍ സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയത്. ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിനിടെയാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി […]
Read more

അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസുടമകൾ. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം, ലിമിറ്റ‍‍ഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾ നിലനിർത്തണം, ദീർഘദൂര സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് പുതുക്കി നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും. 2022ൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചപ്പോൾ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ആന്റണി രാജു ​ഗതാ​ഗത മന്ത്രി ആയിരുന്ന സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്ന് നടപടിയൊന്നുമായിരുന്നില്ല. ​ഗണേഷ് കുമാർ ​ഗതാ​ഗതമന്ത്രി […]
Read more
Advertisement
WhiteswanTV Footer