പാനൂര്‍ ബോബ് സ്‌ഫോടനം;പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടെ:എം വി ഗോവിന്ദന്‍
കണ്ണൂര്‍:പാനൂര്‍ ബോംബ് നിര്‍മാണത്തിലെ പങ്കാളിത്തം ഡിവൈഎഫ്‌ഐയുടെ തലയിലിട്ട് സിപിഎം.പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടാണെന്നും പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.ബോംബുണ്ടാക്കാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് ഡിവൈഎഫ്‌ഐ ഭാരവാഹി ഷിജാലും ഷബിന്‍ ലാലുമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഡിവൈഎഫ്‌ഐക്കാര്‍ക്ക് ബോംബ് നിര്‍മാണ കേസില്‍ പങ്കുണ്ടെങ്കില്‍ അക്കാര്യം അവരോടാണ് ചോദിക്കേണ്ടതെന്നും ബോംബ് നിര്‍മാണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.അത്തരമൊരു ഇടപാടും സിപിഎമ്മിനില്ല.ജനങ്ങളെ അണിനിരത്തിയുള്ള പ്രവര്‍ത്തനമാണ് സിപിഎമ്മിന്റേത്.ഡിവൈഎഫ്‌ഐക്ക് ബന്ധമുണ്ടെങ്കില്‍ അവര്‍ അതിന് ഉചിതമായ നടപടി സ്വീകരിക്കും.ഞങ്ങള്‍ക്ക് […]
Read more