Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ അഭിമാന നേട്ടവുമായി ആല്‍വിന്‍ സിബി

വിദ്യാലയത്തിനും നാടിനും അഭിമാനമായി ആല്‍വിന്‍ സിബി. എറണാകുളം റെവന്യൂ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ആല്‍വിന്‍ സിബി . 75 കിലോ വിഭാഗത്തിലാണ് ആല്‍വിന്റെ നേട്ടം. കളമശ്ശേരി സെന്റ് ജോസഫ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആല്‍വിൻ. ഇടപ്പള്ളി മുണ്ടാട്ട് സിബി തോമസ് വത്സ ദമ്പതികളുടെ മകനാണ്.
Read more

സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബര്‍ 4 മുതല്‍ കൊച്ചിയില്‍

സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ സ്‌കൂള്‍ ഒളിമ്പിക്സ് എന്നപേരില്‍ സംസ്ഥാന കായികമേള നടത്താനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. നവംബര്‍ നാലുമുതല്‍ 11 വരെയാണ് സ്‌കൂള്‍ ഒളിമ്പിക്‌സ് കൊച്ചിയില്‍ നടക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഒളിമ്പിക്സ് മാതൃകയില്‍ വിപുലമായ കലാപരിപാടികള്‍ സംഘടിപ്പിച്ച് ആഘോഷമാക്കും. കൊച്ചിയിലെ 19 വേദികളിലായാണ് സ്‌കൂള്‍ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് സ്‌കൂള്‍ ഒളിമ്പിക്സ് എന്ന ആശയം നടപ്പാക്കുന്നത്.ഇത്രയും നാള്‍ അത്‌ലറ്റിക്‌സ് മാത്രമാണ് സ്‌കൂള്‍ കായികമേള എന്നറിയപ്പെട്ടിരുന്നത്. ഇനി ഗെയിംസ് ഉള്‍പ്പെടെ 39 ഇനങ്ങളുടെ ചാമ്പ്യന്‍ഷിപ്പ് ഒരുമിച്ച് നടത്തും. […]
Read more

ഐപിഎലില്‍ സഞ്ജുവിനെ നിലനിര്‍ത്താന്‍ കോടികളുമായി രാജസ്ഥാന്‍ റോയല്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാമത് സീസണില്‍ നിലനിര്‍ത്താനുള്ള താരങ്ങളുടെ പേര് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് പ്രഥമ പരിഗണന ക്യാപ്റ്റന്‍ സഞ്ജു സാംസണിന് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഞ്ജുവിന് 18 കോടി രൂപ നല്‍കി ടീമില്‍ നിലനിര്‍ത്താനാണ് ടീം മാനേജ്‌മെന്റിന്റെ നീക്കം. ബംഗ്ലാദേശിനെതിരായ അവസാന ടി20 മത്സരത്തിലെ വെടിക്കെട്ട് സെഞ്ച്വറിയോടെ മികച്ച ഫോമിലുള്ള സഞ്ജുവിനെ വിട്ട് കളയുന്നത് അബന്ധമാകുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍. 2021ല്‍ രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജു 2022ലും 2024 ലും ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. […]
Read more

എഐ ടൂള്‍ ഉപയോഗിച്ച് ജിമെയില്‍ വഴി തട്ടിപ്പ്; ഉപയോക്താക്കള്‍ കരുതിയിരിക്കണം

ജിമെയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം. വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ചാണ് തട്ടിപ്പ് സംഘം തുടക്കമിടുന്നത്. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ സൈബര്‍ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തിവിവരങ്ങളെല്ലാം തട്ടിപ്പ് സംഘം ചോര്‍ത്തിക്കോണ്ടുപോകും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യര്‍ഥന വരിക. അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാതിരുന്നാല്‍ മിനുറ്റുകള്‍ക്ക് ശേഷം ഗൂഗിളിന്റെ ഓഫീസില്‍ […]
Read more

പാലക്കാട്, ചേലക്കര വയനാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്, വോട്ടെണ്ണൽ 23ന്

ന്യൂഡൽഹി : പാലക്കാട്, ചേലക്കര വയനാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഉപതിരഞ്ഞെടുപ്പുദിനങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽനിന്ന് കൂടി ജയിച്ചതോടെ വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മഹാരാഷ്ട്രയിലെ നന്ദേഡ്, പശ്ചിമ ബംഗാളിലെ ബാസിർ ഹട്ട് എന്നിവിടങ്ങളിലും ഇതിനൊപ്പം ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റ ഘട്ടമായാണ് […]
Read more

എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞത് സൈക്കോളജിക്കല്‍ ടെസ്റ്റിലുടെ; ആലിയ ഭട്ട്

തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആലിയ ഭട്ട്. സമീപകാലത്ത് താന്‍ നടത്തിയ സൈക്കോളജിക്കല്‍ ടെസ്റ്റിലാണ് രോഗം സംബന്ധിച്ച് അറിവ് ലഭിക്കുന്നതെന്നും ആലിയ പറഞ്ഞു. കുട്ടിക്കാലം മുതലേ എപ്പോഴും സംസാരിച്ചുകൊണ്ടെ ഇരിക്കുമായിരുന്നു. പലപ്പോഴും ക്ലാസില്‍ നിന്ന് സംസാരിച്ചതിന്റെ പേരില്‍ തന്നെ പുറത്താക്കിയിരുന്നെന്നും എന്നാല്‍ അന്നൊന്നും എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ആലിയ പറഞ്ഞു. അറ്റന്‍ഷന്‍ ഡിഫന്‍സി/ ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്നാണ് എഡിഎച്ച്ഡിയുടെ പൂര്‍ണ്ണ രൂപം. എന്റെ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറയുമ്പോഴെല്ലാം, ‘ഞങ്ങള്‍ക്ക് അത് അറിയാമായിരുന്നു’ എന്നായിരുന്നു […]
Read more

സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ച് വർഷം (2019 മുതൽ 2023 വരെ) പി.എസ്.സി മുഖേന ആകെ 1,44,563 ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ നൽകി. പീരിയോഡിക് ലേബർ മെത്തഡോളജി സർവേ പ്രകാരം 15 മുതൽ 29 വയസുവരെയുള്ളവരുടെ തൊഴിലില്ലായ്മ കണക്കാണ് എടുക്കുന്നത്. തൊഴിലില്ലായ്മ 2017-18 ൽ 11.4 ശതമാനമായിരുന്നത് 2023-24 ൽ 7.2 ശതമാനമായി കുറഞ്ഞുവെന്ന് നിയമസഭയിൽ നജീബ് കാന്തപുരത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. കേരളത്തിലെ യുവാക്കൾ ഏതാണ്ട് 21-22 […]
Read more

പി.പി ദിവ്യയെ തള്ളാതെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്

കണ്ണൂര്‍ : യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പി.പി ദിവ്യയെ തള്ളാതെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. ദിവ്യ യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണെന്ന് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ […]
Read more

ആസ്ത്മ, ക്ഷയം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വില വര്‍ധിക്കും

രോഗികളെ ദുരിതത്തിലാക്കി എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി. മരുന്നുകളുടെ വില 50 ശതമാനം വരെ ഉയര്‍ത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആസ്ത്മ, ഗ്ലൂക്കോമ, ക്ഷയം, മാനസികാരോഗ്യം ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കൂട്ടാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. ബെന്‍സില്‍ പെന്‍സിലിന്‍ ഐയു ഇന്‍ജക്ഷന്‍, സ്‌ട്രെപ്‌റ്റോമൈസിന്‍ 750 1000 എംജി, അട്രോപിന്‍ ഇന്‍ജക്ഷന്‍, സെഫാഡ്രോക്സില്‍ ടാബ്‌ലറ്റ് 500 എംജി, സാല്‍ബുട്ടമോള്‍ ടാബ്‌ലെറ്റ്, പൈലോകാര്‍പൈന്‍, ഡെസ്ഫെറിയോക്സാമൈന്‍ 500 എംജി, ലിഥിയം […]
Read more

അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം തൊഴിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും ; ടാറ്റ സൺസ് ചെയർമാൻ

ന്യൂഡൽഹി : അഞ്ച് വർഷത്തിനുള്ളിൽ സെമി കണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ഈ ജോലികൾ ഞങ്ങളുടെ ജോലികളാണ്. ഇതുകൂടാതെ ചെറുതും ഇടത്തരവുമായ 500 മുതൽ 1000 കമ്പനികൾ വരെ സ്ഥാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. -എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഒരു സെമികണ്ടക്ടർ നിർമിക്കുമ്പോൾ പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേർക്ക് ജോലി ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉൽപ്പാദനം ഒരു വലിയ അവസരമാണെന്ന് ചൂണ്ടിക്കാട്ടിയ […]
Read more
Advertisement
WhiteswanTV Footer