Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

അനിശ്ചിതത്വം നീങ്ങി, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും

അനീഷ എം എ: സബ് എഡിറ്റർ മുംബൈ: ഒരാഴ്ചയിലേറെയായി നീണ്ട് നില്‍ക്കുന്ന സസ്‌പെന്‍സുകള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ മുഖ്യമന്ത്രിയാകും. നാളെ നടക്കുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഫഡ്‌നാവിസിനെ നേതാവായി തെരഞ്ഞെടുക്കും. പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. എന്‍സിപി, ശിവസേന പാര്‍ട്ടികള്‍ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കും. വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇടഞ്ഞ് നിന്നിരുന്ന നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ബിജെപി നേതൃത്വത്തിന് […]
Read more

പിവി സിന്ധു വിവാഹിതയാകുന്നു, ഈ മാസം 22 ന് വിവാഹം

അനീഷ എം എ: സബ് എഡിറ്റർ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഐടി പ്രൊഫഷണലായ വെങ്കട്ട ദത്താ സായ് ആണ് വരന്‍. ഈ മാസം 22 ന് ഉദയ്പൂരിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. 24 ന് ഹൈദരാബാദില്‍ റിസപ്ഷന്‍ നടക്കും. രണ്ട് കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി പരിചയമുണ്ടെന്നും എന്നാല്‍ ഒരു മാസം മുന്‍പ് മാത്രമാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ പിതാവ് പിവി രമണ പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി മുതല്‍ സിന്ധു തിരക്കേറിയ സീസണിലേക്ക് കടക്കുകയാണ്. […]
Read more

കളര്‍കോട് വാഹനാപകടം: അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

അനീഷ എം എ: സബ് എഡിറ്റർ തിരുവനന്തപുരം: കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്വാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. സംഭവം അത്യന്തം വേദനാജനകമാണെന്നും മരണപ്പെട്ടവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് […]
Read more

പോസ്റ്റല്‍ ഓഫീസുകളുടെ ലയനം പുനഃപ്പരിശോധിക്കണം: മന്ത്രി വി അബ്ദുറഹ്‌മാൻ

അനീഷ എം എ: സബ് എഡിറ്റർ തിരുവനന്തപുരം: രജിസ്ട്രേഡ് തപാല്‍ കേന്ദ്രങ്ങളെ സ്പീഡ് പോസ്റ്റ് കേന്ദ്രങ്ങളില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് സംസ്ഥാനത്തെ പോസ്റ്റ്സ് ആന്റ് ടെലഗ്രാഫ്സ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാൻ ആവശ്യപ്പെട്ടു. തപാല്‍ വകുപ്പിനു കീഴിലെ കമ്പ്യൂട്ടര്‍ രജിസ്ട്രേഷന്‍ കേന്ദ്രങ്ങളെ (സിആര്‍സി) തൊട്ടടുത്ത സ്പീഡ് ഹബ്ബുകളും ഇന്‍ഫ്രാ സര്‍ക്കിള്‍ ഹബുകളുമായി ലയിപ്പിക്കാനാണ് വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിട്ടത്. ആര്‍ എം എസില്‍ ഉള്ള സിആര്‍സികള്‍ ഉള്‍പ്പെടെ […]
Read more

കാരാട്ട് കുറീസ് ചിട്ടി തട്ടിപ്പ്: രണ്ടാം പ്രതി അറസ്റ്റില്‍

അനീഷ എം എ: സബ് എഡിറ്റർ പാലക്കാട്: കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി ശ്രീജിത്താണ് പിടിയിലായത്. മറ്റു രണ്ടു പ്രതികളായ മുബഷിര്‍, സന്തോഷ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് മലപ്പുറത്ത് നിന്നാണ് പ്രതി ശ്രീജിത്തിനെ പിടികൂടിയത്. പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന കാരാട്ട് കുറീസ് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചിരുന്നു. ഈ തുക തിരിച്ചു […]
Read more

തമിഴ്‌നാട്ടില്‍ ഇന്ന് അതിശക്ത മഴ: ഏഴായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

അനീഷ എം എ: സബ് എഡിറ്റർ ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴ തമിഴ്‌നാട്ടില്‍ ഇന്നും ശക്തമാകും. കോയമ്പത്തൂര്‍, നീലഗിരിരി ഭാഗങ്ങളിലാണ് ഇന്ന് മഴമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഴായിരത്തോളം പേരാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി എ നമശിവായം അറിയിച്ചു. കോയമ്പത്തൂരിലും നീലഗിരിയിലും ഇന്ന് പരക്കെ മഴ ലഭിക്കും. […]
Read more

എഡിഎം നവീൻ ബാബുവിന്റെ മരണം : തെളിവുകൾ സംരക്ഷിക്കണമെന്ന ഹർജിയിൽ കോടതി ഇന്ന് വിധി പറയും

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കണ്ണൂർ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുക. പ്രതിയുടെയും സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, കളക്ടറേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്നായിരുന്നു ഹര്‍ജിലെ ആവശ്യം.
Read more

കളര്‍കോട് വാഹനാപകടം: മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും

അനീഷ എം എ: സബ് എഡിറ്റർ ആലപ്പുഴ: കളര്‍കോട് കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സിനിമയ്ക്ക് പോകും വഴിയാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് 12 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മലപ്പുറം […]
Read more

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

അനീഷ എം എ: സബ് എഡിറ്റർ കോട്ടയം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടും കോഴിക്കോടും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. മലയോര പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ശബരിമലയില്‍ മഴയ്ക്ക് ശമനമുണ്ട്. പമ്പയില്‍ […]
Read more

മമ്മൂട്ടി ചിത്രം ആവനാഴി; റി റിലീസ് ജനുവരി 3 ന്

ബിനുകൃഷ്ണ /സബ് എഡിറ്റർ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്മേക്കർ ഐ.വി.ശശി അണിയിച്ചൊരുക്കിയ മമ്മൂട്ടി ചിത്രം ആവനാഴി ഡിജിറ്റൽ സാങ്കേതിക മികവോടെ ജനുവരി 3 ന് റി റിലീസ് ചെയ്യും. റോസിക എന്റർടൈമെൻസ് ചിത്രം തീയേറ്ററിൽ എത്തിക്കും. വൻ സാമ്പത്തിക വിജയം നേടിയ ചിത്രത്തിൽ മമ്മൂട്ടിയുടെ ഏറെ ആഘോഷിക്കപ്പെട്ട പൊലീസ് കഥാപാത്രമാണ് ആവനാഴിയിലെ സിഐ ബൽറാം. 1986 ൽ റിലീസായി 38 വർഷത്തിന് ശേഷമാണ് ഐ വി ശശി സംവിധാനം ചെയ്ത ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്നത്തെ ഇൻഡസ്ടറി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix