ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മരങ്ങളുടെ എണ്ണം കണക്കെടുക്കാൻ കേന്ദ്രസർക്കാർ. ഇതിനായി 2.9 കോടി രൂപ ചിലവിട്ട് സെൻസെസ് നടത്തും. നാല് വർഷമെടുത്ത് നടത്തുന്ന സെൻസസ് മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. വനമേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിൽ മാത്രമാണ് സെൻസസ് നടക്കുക. കൂടാതെ മരങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള നിർണായക വിവരങ്ങളും ഈ സർവേയിലൂടെ ലഭിക്കും.
ഡൽഹി പ്രിസർവ്വേഷൻ ഓഫ് ട്രീസ് ആക്ട് 1994 പ്രകാരം മരങ്ങളുടെ സെൻസസ് നടത്തണം എന്നാണ് ചട്ടം. എന്നാൽ അത്തരത്തിലൊരു സെൻസസ് ഇതുവരെ നടന്നിരുന്നില്ല. ഡിസംബർ 2024ൽ സുപ്രീംകോടതി തന്നെ മരങ്ങളുടെ സെൻസസ് എടുക്കാൻ ഡൽഹി ട്രീ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാന വിവരശേഖരവും ദീർഘകാല ഡാറ്റാബേസും ഈ സെൻസസ് മൂലം ലഭിക്കും.ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് സെൻസസ് നടത്തുക




