ഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യ തരംഗം കഠിനമായി തുടരുന്നു.
നോയിഡയിലും ഗാസിയാബാദിലും നാളെ വരെ സ്‌കൂളുകള്‍ക്ക് അവധി നീട്ടി നല്‍കി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ഉണ്ടായ കനത്ത പുകമഞ്ഞ് ദൃശ്യപരതയെ ബാധിച്ചു.
ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് വ്യോമ റെയില്‍ ഗതാഗതത്തെ സാരമായ ബാധിച്ചു.
ഡല്‍ഹി വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകിയിട്ടുണ്ട്. 4.3 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
ശൈത്യ തരംഗത്തോടൊപ്പം വായുമലിനീകരണവും രൂക്ഷമായി തുടരുന്നു. വളരെ മോശം വിഭാഗത്തിലാണ് നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാരം.




