തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവരെ ആക്ഷേപിച്ചെന്ന് കാണിച്ച് നടന് സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ദി നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദ് ഡിസേബിള്‍ഡ് എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം.
മാനസിക വെല്ലുവിളി നേരിടുന്നവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയ സലീം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതിന്റെ വീഡിയോകളും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. വിഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് വേദിയില്‍ വച്ചായിരുന്നു സലീം കുമാറിന്റെ പ്രസംഗം.
കേരളത്തില്‍ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കണമെന്നായിരുന്നു സലിം കുമാര്‍ പറഞ്ഞത്. രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്നതിനായി മാനസികാരോഗ്യ അവസ്ഥകളെ സലിം കുമാര്‍ തംതാഴ്ന്ന രീതിയില്‍ പരിഹസിച്ചതായി എന്‍പിആര്‍ഡി പറയുന്നു.




