കാസര്‍കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാൻ കോളേജിൽ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചുതന്റെ സഹപ്രവർത്തകരെയും മർദിച്ചു.. ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. സംഭവത്തിൽ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



