Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവനന്തപുരത്ത് കോൺഗ്രസ്-ബിജെപി ഡീൽ; ആരോപണവുമായി എ.എ. റഹീം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസ്–ബിജെപി രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി എ.എ. റഹീം. അരുവിക്കരയും തിരുവനന്തപുരം സെൻട്രലും ഉൾപ്പെടെ രണ്ടിടങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്നാണ് ആരോപണം.

വി.എസ്. ശിവകുമാറിനെ സ്ഥാനാർഥിയാക്കാൻ ഈ മണ്ഡലങ്ങൾ ബിജെപി ഒഴിവാക്കി നൽകിയതാണെന്നും, തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് ലഭിക്കുന്ന തരത്തിലുള്ള രഹസ്യ ധാരണയിൽ ശിവകുമാർ ഇടനിലക്കാരനായി പ്രവർത്തിച്ചതാണെന്നും റഹീം ആരോപിച്ചു.

ബിജെപിക്കെതിരായ എല്ലാ മതേതര വോട്ടുകളും എൽഡിഎഫ് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ബിജെപി ജയിക്കട്ടെയെന്ന മനോഭാവമാണെന്നും, കെപിസിസി ആസ്ഥാനം ഉള്ള വട്ടിയൂർക്കാവിൽ പോലും കോൺഗ്രസിന്റെ പ്രചാരണം ദുർബലമാണെന്നും റഹീം വിമർശിച്ചു.

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചത് യുഡിഎഫിനെ സഹായിക്കാനാണെന്നും റഹീം ആരോപിച്ചു. അതേസമയം, എസ്ഡിപിഐയുടെ വോട്ടുകൾ എവിടെയും സിപിഐഎമ്മോ എൽഡിഎഫോ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer