തൃശ്ശൂർ : ജില്ലാ പഞ്ചായത്തിലെ കാട്ടകാമ്പാൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി എം.എസ്. മണികണ്ഠനെ പ്രഖ്യാപിച്ചു. നിലവിൽ കാട്ടകാമ്പാൽ പഞ്ചായത്ത് അംഗമായ അദ്ദേഹം കഴിഞ്ഞ 25 വർഷമായി കോൺഗ്രസിന്റെ പ്രതിനിധിയായി പഞ്ചായത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
വിവിധ വാർഡുകളിൽ മത്സരിച്ചിട്ടും എല്ലാ തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയിച്ച അനുഭവസമ്പന്നനായ നേതാവാണ് മണികണ്ഠൻ. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇത്തവണയാണ്
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ കാട്ടകാമ്പാൽ പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകരിൽ വലിയ ഉണർവും ആത്മവിശ്വാസവും ഉയർന്നിരിക്കുന്നതായി പാർട്ടി നേതാക്കൾ അറിയിച്ചു.






