തിരുവനന്തപുരം: തിരഞ്ഞെപ്പ് അടുക്കുമ്പോൾ വാഗ്വാദങ്ങളും ഡീൽ ആരോപണങ്ങളും മുറുകുകയാണ്. ഇപ്പോഴിതാ കോൺഗ്രസിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് ലീഗ് ആണെന്നും ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നല്കാന് ഡീൽ ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ലീഗ് വർഗീയ പാർട്ടിയാണ്. കോൺഗ്രസും ലീഗും ഇതിന് മറുപടി പറയണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.




