Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫിന്‍ജല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജാഗ്രത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തമിഴ്‌നാട്: ഫിന്‍ജല്‍ ചുഴലികാറ്റിനെ നേരിടാന്‍ പുതുച്ചേരിയിലും തമിഴനാട്ടിലും സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍കടലില്‍ ശക്തി പ്രാപിക്കുകയും കരയിലേക്ക് നീങ്ങിയതിനും പിന്നാലെയാണ് മുന്‍കരുതല്‍ നടപടി ആരംഭിച്ചിരിക്കുന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യുനമര്‍ദമാണ് ഫിന്‍ജല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നത്. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ നിരവധി ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും സര്‍ക്കാര്‍ ഉത്തരവുണ്ട്.

പഴയ മഹാബലിപുരം റോഡ് ഒഎംആര്‍ എന്നിവയുള്‍പ്പടെ പ്രധാന റോഡുകളിലെ പൊതുഗതാഗത സേവനങ്ങള്‍ നിര്‍ത്തി വെയ്ക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് ഉച്ചയോടെ പുതുച്ചേരിക്ക് സമീപം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ഫിന്‍ജന്‍ ചുഴലികാറ്റ് കരയില്‍ പതിക്കുമെന്നാണ് പ്രവചനം.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer