തിരുവനന്തപുരം: കോൺഗ്രസിനെതിരെ ഡീൽ ആരോപണം ഉന്നയിച്ച സിപിഎം നേതാവ് എ.എ റഹീമിനെതിരെ ചീഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതായി അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ് ശിവകുമാർ അറിയിച്ചു. റഹീമിന്റെ പ്രസ്താവനക്കെതിരെ 2 കോടി രൂപയുടെ മാനനഷ്ട കേസ് നൽകുമെന്നും, ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് പരാജയ ഭീതിയാണെന്നും അരുവിക്കരയിലും തിരുവനന്തപുരത്തും കോൺഗ്രസ് വിജയം ഉറപ്പാണെന്നും വി.എസ് ശിവകുമാർ അവകാശപ്പെട്ടു.റഹീം നടത്തിയ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണെന്നും വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതാണെന്നും ആരോപിച്ച അദ്ദേഹം, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.




