Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഈസ്റ്റര്‍ ബണ്ണിയും എഗ്ഗും; അറിയാം ആ ചരിത്രം….

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്റ്റര്‍ ആഘോഷങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് മുട്ടകള്‍. ഈസ്റ്റര്‍ ചടങ്ങുകള്‍ക്കിടെ ദേവാലയങ്ങളില്‍ നിറങ്ങള്‍ പൂശിയ ഈസ്റ്റര്‍ മുട്ടകള്‍ നല്‍കുന്ന പതിവുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഈസ്റ്റര്‍ ദിവസം മുട്ടകള്‍ നല്‍കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മുട്ടകള്‍ ‘പുതുജീവന്റെയും പുനര്‍ജന്മത്തിന്റെയും’ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്.

മുട്ടയുടെ തോട് യേശുവിനെ അടക്കം ചെയ്ത കല്ലറയെയും, അത് പൊട്ടിച്ച് പുറത്തുവരുന്ന കുഞ്ഞ് ഉയര്‍ത്തെഴുനേറ്റ ക്രിസ്തുവായും കണക്കാക്കുന്നു. മുട്ടയില്‍ നിന്നും തോട് പൊട്ടി കുഞ്ഞ് പുറത്ത് വരുന്നത് പോലെയാണ് യേശു കല്ലറ പൊട്ടിച്ച് പുറത്ത് വന്നതെന്നര്‍ത്ഥം.

ഇനി ഈസ്റ്റര്‍ ബണ്ണിയുടെ കഥ നോക്കാം. ഇന്ത്യയില്‍ വലിയ പ്രധാന്യം ഇല്ലങ്കിലും പാശ്ചാത്യ നാടുകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ഇതും. കുട്ടികള്‍ക്കാണ് ഈസ്റ്റര്‍ ബണ്ണി ഏറ്റവും പ്രിയപ്പെട്ടത്. ഈ പാരമ്പര്യം ജര്‍മ്മനിയിലാണ് തുടങ്ങിയത് എന്നാണ് കരുതപ്പെടുന്നത്. ജര്‍മ്മന്‍ ലൂഥറന്‍ വിഭാഗക്കാര്‍ക്കിടയില്‍ ‘ഓസ്റ്റര്‍ഹാസെ’ (Oschter Haws) എന്ന ഒരു മുയല്‍ ഉണ്ടായിരുന്നു. ഈ മുയല്‍ നല്ല കുട്ടികള്‍ക്കായി മുട്ടകള്‍ ഒളിപ്പിച്ചു വെക്കുന്നു എന്നായിരുന്നേ്രത അന്നത്തെ നാടോടി കഥ.

മുയലുകള്‍ ധാരാളമായി കാണപ്പെടുന്നത് വസന്തകാലത്തതാണ്. അവയുടെ പ്രത്യുല്‍പാദന ശേഷി ‘പുതുജീവന്റെ’ പ്രതീകമായിട്ടാണ് കാണുന്നത്. 1700 കളില്‍ ജര്‍മ്മനിയില്‍ നിന്ന് യുഎസിലേക്ക് വലിയ കുടിയേറ്റം നടന്നിരുന്നു. അങ്ങനെയാണ് ഈ പാരമ്പര്യം ലോകം മൊത്തം വ്യാപിക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer