തൃശ്ശൂർ: തൃശ്ശൂരിൽ ആനയിടഞ്ഞു.തൃശ്ശൂർ തൃപ്രയാറിൽ താനിയം രാജഗിരി റോഡിലാണ് ആനയിടഞ്ഞത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. ലോറിയിൽ നിന്ന് ആനയെ ഇറക്കുന്ന സമയത്താണ് ആന വിരണ്ട് ഓടിയത്. ദേവി നന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. തുടർന്ന് സമീപത്തെ വീടുകളുടെ ഗേറ്റ് തർകത്തു. അരക്കിലോ മീറ്ററോളം ആന വിരണ്ട് ഓടി. എലിഫൻ്റ് സ്കോസ് എത്തി ആനയെ തളച്ചു. ആളുകൾക്ക് ആർക്കും പരുക്ക് ഇല്ല.




