ഓടിടിയിൽ എത്തിയിട്ടും തീയേറ്ററുകൾ വിടാതെ മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘തുടരും’. ഒടിടിയിൽ എത്തിയതിന് ശേഷവും തിയേറ്ററിൽ മികച്ച ബുക്കിങ് ലഭിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. എന്നാൽ ഒടിടി റിലീസിനെത്തുടർന്ന് സിനിമ ചില തിയേറ്ററുകളിൽ നിന്നും പിൻവലിച്ചിരുന്നു. അത്കൊണ്ട് തന്നെ വളരെ കുറച്ച് തിയേറ്ററുകളിൽ മാത്രമാണ് ഷോ ഉണ്ടായിരുന്നത്.
അതേസമയം ഓടിടിയിൽ ഇറങ്ങിയ ചിത്രവും മികച്ച നിരൂപക പ്രശംസയാണ് നേടിയിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ 230 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. തമിഴ് , ഹിന്ദി , എന്നീ ഭാഷകളിലും ചിത്രം എത്തിയിരുന്നു . ശോഭന നായികയായി എത്തിയ ചിത്രത്തിൽ വിന്റേജ് ലാലേട്ടനെ കാണാൻ കഴിഞ്ഞു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കൂടാതെ വില്ലനായി എത്തിയ പ്രകാശ് വർമയെയും സിനിമാപ്രേമികൾ ഏറ്റെടുത്തിട്ടുണ്ട് .ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.






