റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിൻ സമീപത്തെ മരുഭൂമിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നുവീണ് ഇന്ത്യൻ തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ അബ്ദുൽ മൊയ്‌ദീൻ ആണ് മരിച്ചത്.
ആട്ടിടയനായി ജോലി ചെയ്തിരുന്ന അദ്ദേഹം താമസിച്ചിരുന്ന ടെൻറ് കനത്ത കാറ്റിലും മഴയിലും തകർന്നുവീണതാണ് അപകടത്തിന് കാരണം. പട്ടണത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള മരുഭൂമി മേഖലയിലാണ് സംഭവം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാതിനിൽ ഖബറടക്കി. നിയമ നടപടികൾ പൂർത്തിയാക്കാൻ ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്ത് നേതൃത്വം നൽകി. മരുഭൂമി പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.




