Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

SDPI മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ മുസ്ലിം ലീഗില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന തുളസീധരന്‍ പള്ളിക്കല്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. കോട്ടയത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമില്‍ നിന്നും അംഗത്വം സ്വീകരിച്ചു. മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്ന തുളസീധരന്‍ പള്ളിക്കലിനെ പാര്‍ട്ടി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ തുളസീധരന്‍ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. എസ്ഡിപിഐ മത്സരിച്ചാല്‍ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറുമെന്നും മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരന്‍ പള്ളിക്കല്‍ അന്ന് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു. തുടര്‍ന്ന് തുളസീധരന്‍ പള്ളിക്കലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

Tags :

Recent News

Advertisement
WhiteswanTV Footer