Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗാന്ധിഗ്രാമം പദ്ധതി; രമേശ് ചെന്നിത്തല നാളെ അകലാട് നായാടി ഉന്നതി സന്ദർശിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പുതുവത്സര ദിനത്തിൽ പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി മുൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുന്നയൂർ പഞ്ചായത്തിലെ അകലാട് നായാടി ഉന്നതിയിൽ സന്ദർശിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആദിവാസി– പട്ടികജാതി ഉന്നതികളിൽ താമസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി രമേശ് ചെന്നിത്തല ആരംഭിച്ച ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി ഇത്തവണ പുതുവർഷാഘോഷം തൃശൂർ ജില്ലയിലെ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അകലാട് നായാടി ഉന്നതിയിൽ സംഘടിപ്പിക്കും.

ഗ്രാമവാസികളുടെ പരാതികൾ കേൾക്കുക, പരിഹരിക്കാവുന്ന വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുക, ആവശ്യമായ സഹായങ്ങൾ നൽകുക, കർഷകരും സാധാരണ തൊഴിലാളികളും അർഹിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ജനുവരി 1 രാവിലെ 8.30ന് അകലാട് ഖാദ്രിയ പള്ളി സെന്ററിൽ നിന്ന് രമേശ് ചെന്നിത്തലയെ നായാടി ഉന്നതിയിലേക്ക് സ്വീകരിച്ച് ആനയിക്കും. പ്രഭാതഭക്ഷണം, ഭദ്രദീപം തെളിയിക്കൽ, വിശിഷ്ടാതിഥികളുടെ പ്രസംഗങ്ങൾ, രമേശ് ചെന്നിത്തല എം.എൽ.എയുടെ സ്ഥലനിവാസികളുമായുള്ള അഭിമുഖം, ഉച്ചഭക്ഷണം, കോളനി വികസന രൂപരേഖ സംബന്ധിച്ച ചർച്ച, സമഗ്ര മാസ്റ്റർപ്ലാൻ അവതരണം, സ്കൂൾ–കോളേജ് വിദ്യാർത്ഥികളുമായുള്ള സംവാദം, കലാപരിപാടികൾ, ആദരിക്കൽ ചടങ്ങ്, പോക്കൽ അക്കാദമിയുടെ കലാപരിപാടികൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വാർത്താസമ്മേളനത്തിൽ ചീഫ് കോ-ഓർഡിനേറ്റർ സി.എ. ഗോപപ്രതാപൻ, ജനറൽ കൺവീനർ കെ.പി. ഉമ്മർ, കൺവീനർ കെ.കെ. ഷുക്കൂർ എന്നിവർ പങ്കെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer