Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അബുദാബിയിൽ രണ്ടിടത്ത് ഇറാന്‍റെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎഇയിലെ അബുദാബിയിൽ ഇറാനുമായി ബന്ധപ്പെട്ട ആക്രമണശ്രമങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടിടങ്ങളിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണതായി റിപ്പോർട്ട്. ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിനടുത്ത് അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് ചെറിയ തോതിൽ തീപിടുത്തമുണ്ടായി. തുടർന്ന് പ്ലാന്റ് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ആകാശത്ത് വച്ച് തകർത്ത മിസൈൽ അല്ലെങ്കിൽ ഡ്രോൺ അവശിഷ്ടങ്ങളാണ് പ്ലാന്റ് പരിസരത്ത് വീണതെന്ന് അധികൃതർ സ്ഥിരീകരിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ഇതിനു പുറമെ അബുദാബിയിലെ അജ്ബാൻ മേഖലയിലും സമാനമായി വ്യോമപ്രതിരോധം തകർത്ത മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി വിവരം. ഇവിടെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂവെന്നും വ്യാജവാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix