കോട്ടയം: വിവാദ എഫ്സിആര്‍എ ഭേദഗതിയില്‍ രൂക്ഷവിമര്‍ശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ജനാധിപത്യ രാജ്യത്ത് ഈ തരത്തിലുള്ള ഭേദഗതി ആദ്യമെന്നും സുതാര്യതയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
മുന്‍കാല പ്രാബല്യത്തിലൂടെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിക്കുന്നതാണ് ബില്‍. താല്‍പര്യമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ റദ്ധാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തുടങ്ങിയിരുന്നു. വിഷയത്തില്‍ കേന്ദ്ര സഹമന്ത്രിയായ ജോര്‍ജ് കുര്യനെയും ബ്രിട്ടാസ് വിമര്‍ശിച്ചു. ക്രൈസ്ത ലേബലില്‍ മന്ത്രിയായ ജോര്‍ജ് കുര്യന്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്നും അല്‍പ്പമെങ്കിലും ഉളുപ്പുള്ളവര്‍ ഇത് ചെയ്യില്ല എന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.




