സംസ്ഥാനത്ത് ബജറ്റ് ദിനമായ വെള്ളിയാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 7,930 രൂപയിലും പവന് 63,440 രൂപയിലും മാറ്റമില്ലാതെയാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 6,550 രൂപയാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയില്‍ തുടരുകയാണ്.
തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ 1800 രൂപ കൂടിയ ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലതെ തുടരുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് സ്വര്‍ണവിലയെ കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോഡിലേക്ക് ഉയര്‍ത്തിയത്. വരും ദിവസങ്ങളിലും സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ആശ്രിതത്വം ഉയര്‍ത്തിയേക്കും.
Content: Gold price takes a ‘break’; remains at Rs 63,440






