ബെംഗളൂരു: പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന യുവാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തലപ്പാടി മുള്ളുഗുഡ്ഡെ സ്വദേശി ആരിഫ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ തൊക്കോട്ട് മേൽപ്പാലത്തിൽ വെച്ചാണ് സംഭവം നടന്നത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആരിഫിനെ കാർ ഇടിച്ച് താഴെ വീഴ്ത്തിയ ശേഷം ആക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെയായതിനാൽ സ്ഥലത്ത് ആളുകൾ കുറവായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരിഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ആരിഫ്. സംഭവത്തിൽ ഉള്ളാൾ പോലീസ് അന്വേഷണം ആരംഭിച്ചു.




