Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്വന്‍റി 20 വിജയിച്ചാൽ കുന്നത്തുനാടിന് 5000 കോടി രൂപയുടെ വികസന പാക്കേജ്: സാബു എം ജേക്കബ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ട്വന്റി20 അധികാരത്തിലെത്തിയാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാബു എം ജേക്കബ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി നിരക്കിൽ 50 ശതമാനം സബ്സിഡി നൽകുമെന്നും വിധവകൾക്ക് പ്രതിമാസം 2500 രൂപയുടെ പ്രത്യേക കാർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും പ്രഖ്യാപിച്ചു. ആറുമാസത്തിനുള്ളിൽ മൂന്ന് ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ ആരംഭിക്കുമെന്നും, മണ്ഡലത്തിലെ 116 കോളനികളുടെ പുനരുദ്ധാരണത്തിനായി 220 കോടി രൂപ വിനിയോഗിക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

അടിസ്ഥാന സൗകര്യ വികസനവും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ ഭൂപതി രാജു വർമ്മ, എ എൻ രാധാകൃഷ്ണൻ ഉൾപ്പെടെ വിവിധ നേതാക്കളും പങ്കെടുത്തു. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer