കൊച്ചി: ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയം നേടി ഇന്ത്യ. ഖാലിദ് ജമീൽ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഹോം ഗ്രൗണ്ട് വിജയമാണിത്. അരങ്ങേറ്റ താരം റയാൻ വില്യംസ്, പ്രതിരോധ താരം ആകാശ് മിശ്ര എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. തന്‍റെ ആദ്യ രാജ്യാന്തര മത്സരത്തിലെ ആദ്യ ഷോട്ടിൽ തന്നെ ഗോൾ കണ്ടെത്താൻ വില്യംസിന് കഴിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് ഉയർത്തി. രണ്ട് ഗോളിന് പിന്നിലായതോടെ ഹോങ്കോങ് ആക്രമണം ശക്തമാക്കി. 65-ാം മിനിറ്റിൽ എവർട്ടൺ കാമർഗോയിലൂടെ അവർ ഒരു ഗോൾ തിരിച്ചടിച്ചു. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്‍റെ നിർണ്ണായകമായ രണ്ട് സേവുകൾ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.കഴിഞ്ഞ വർഷം ഹോങ്കോങ്ങിനോടേറ്റ തോൽവിക്ക് സ്വന്തം മണ്ണിൽ ഇന്ത്യ പകരം വീട്ടി.




