Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുറ്റക്കാരെന്ന് കണ്ടെത്തുന്ന പലസ്തീനികൾക്ക് വധശിക്ഷ; ഇസ്രയേൽ നിയമത്തിന് അംഗീകാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജെറൂസലേം: പലസ്തീനികൾക്ക് വധശിക്ഷ അനുവദിക്കുന്ന പുതിയ നിയമത്തിന് ഇസ്രയേൽ പാർലമെന്റായ നെസെറ്റ് അംഗീകാരം നൽകി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 120 അംഗങ്ങളുള്ള സഭയിൽ 62 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുയുടെ സഖ്യകക്ഷികളായ തീവ്ര വലതുപക്ഷ പാർട്ടികളുടെ പ്രധാന ആവശ്യമായിരുന്നു ഈ നിയമം.

പുതിയ നിയമപ്രകാരം, ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന രീതിയിൽ കൊലപാതകം നടത്തുന്നവർക്കു വധശിക്ഷ വിധിക്കാം. ശിക്ഷാവിധി വന്നതിന് ശേഷം 90 ദിവസത്തിനുള്ളിൽ നടപ്പിലാക്കണമെന്നും നിയമത്തിൽ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ജീവപര്യന്തം തടവിന് പകരം വധശിക്ഷ ഒഴിവാക്കാനുള്ള അധികാരം കോടതികൾക്കുണ്ടെങ്കിലും അത് ‘പ്രത്യേക സാഹചര്യങ്ങളിൽ’ മാത്രമായിരിക്കും.

എന്നാൽ ഈ നിയമം പലസ്തീനികളെ ലക്ഷ്യംവെച്ചതാണെന്നും സമാന കുറ്റങ്ങൾ ചെയ്യുന്ന ജൂത വംശജർക്ക് ഇത് ബാധകമല്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളിൽ പലസ്തീനികൾക്കെതിരെ വധശിക്ഷ വിധിക്കാൻ മുമ്പ് തന്നെ വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയിരുന്നില്ല.

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നിയമത്തെ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പലസ്തീൻ ജനതയുടെ പോരാട്ട മനോഭാവത്തെ തകർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളും നിയമത്തിനെതിരെ പ്രതികരിച്ചു.

ഇസ്രയേലിന്റെ ഈ നീക്കത്തെ ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും വിമർശിച്ചു. വംശീയ വിവേചനപരമായ നടപടിയാണിതെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഇതിനിടെ, ഇസ്രായേൽ സിവിൽ റൈറ്റ്‌സ് അസോസിയേഷൻ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. മനുഷ്യാവകാശ സംഘടനയായ ബിസെലെംയുടെ കണക്കുകൾ പ്രകാരം വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളിൽ പലസ്തീനികളെ കുറ്റക്കാരായി കണ്ടെത്തുന്ന കേസുകളുടെ നിരക്ക് 96 ശതമാനമാണ്. പലപ്പോഴും പീഡനം വഴിയാണ് മൊഴികൾ രേഖപ്പെടുത്തുന്നതെന്നും സംഘടന ആരോപിക്കുന്നു.

ലോകമെമ്പാടും വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, ഇസ്രയേലിന്റെ ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര സമ്മർദങ്ങൾക്ക് കാരണമാകാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ, ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര വലതുപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട നീക്കമാണിതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer