Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇറാനെതിരെ പുതിയ സഖ്യനീക്കവുമായി ഇസ്രായേൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജെറുസലേം: ഇറാനെതിരായ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി ആഗോള തലത്തിൽ പുതിയ സൈനിക-നയതന്ത്ര സഖ്യം രൂപീകരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇന്ന് നടന്ന സുരക്ഷാ യോഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ സഖ്യത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.

ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന ശക്തികളുമായി ഇസ്രായേൽ ചർച്ചകൾ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതികളും പ്രാദേശിക ഇടപെടലുകളും ലോകസമാധാനത്തിന് ഭീഷണിയാണെന്നും, ഇത് നേരിടാൻ ഇസ്രായേൽ ഒറ്റയ്ക്ക് പ്രവർത്തിക്കുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.

പുതിയ സഖ്യങ്ങളുടെ ഭാഗമായി അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതും സംയുക്ത സൈനികാഭ്യാസങ്ങൾ സംഘടിപ്പിക്കുന്നതും ഉൾപ്പെടുന്ന പദ്ധതികളാണ് പരിഗണനയിൽ. യുഎസ് മായുള്ള ബന്ധം ശക്തമായി തുടരുന്നതിനൊപ്പം മറ്റ് ആഗോള ശക്തികളെയും ഉൾപ്പെടുത്തി സഖ്യം വിപുലീകരിക്കാനാണ് ഇസ്രായേലിന്റെ നീക്കം.

ഇതിനിടെ, അമേരിക്കയുടെ നിലപാടിൽ മാറ്റമുണ്ടെന്ന സൂചനകളും പുറത്തുവരുന്നു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനെതിരായ യുദ്ധത്തിൽ നിന്ന് കരാറില്ലാതെ പിന്മാറാൻ ആലോചിക്കുന്നതായി വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ കൂടുതൽ ആഗോള സഖ്യങ്ങൾ തേടുന്നത്. മേഖലയിൽ ഇറാന്റെ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. ഇതുവരെ ഇസ്രായേലിന്റെ പ്രഖ്യാപനത്തോട് ഇറാൻ പ്രതികരിച്ചിട്ടില്ല.

Tags :

Recent News

Advertisement
WhiteswanTV Footer