കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ഉടലെടുത്ത വിവാദങ്ങളിൽ അതൃപ്തി മറച്ചുവെക്കാതെ നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിച്ച് കെ സുധാകരൻ. പൂർണ്ണ മനസോയെടല്ല നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചതെന്നും എംപിമാർക്ക് എംഎൽഎ സീറ്റ് നൽകേണ്ടെന്ന മാനദണ്ഡം തന്നെ ബോധ്യപ്പെടുത്തുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും സുധാരൻ പറഞ്ഞു.
‘നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ എംപിമാർ എംഎൽഎയായി മത്സരിക്കേണ്ട എന്നാണ് പാർടി തീരുമാനിച്ചത്. അത് അംഗീകരിച്ചാണ് മറി നിന്നത്. പൂർണ്ണ മനസോയെടല്ല നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചത്. ആ തീരുമാനം നേരത്തെ ബോധ്യപ്പെടുത്തേണ്ടതായിരുന്നു. നേതാക്കൾക്ക് വന്ന അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണം. എംപിമാർ മത്സരിക്കേണ്ടെന്ന് പ്ലാൻ ഉണ്ടാക്കിയവർ അതിന് പരിഹാരം ഉണ്ടാക്കേണ്ടിയിരുന്നു’- കെ സുധാകരൻ പറഞ്ഞു. യുഡിഎഫ് സെഞ്ചുറി നേടുമെന്നാണ് നേതാക്കന്മാർ പറയുന്നതെന്നും അധികാരത്തിൽ എത്തുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിചേർത്തു.




