കോട്ടയം: മുന്നണി മാറ്റത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ്സ് എം നേതാക്കൾ. കേരള കോണ്‍ഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു . എൽ ഡി എഫിൽ തന്നെ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു . മണിക്കൂറുകൾ ഇടവിട്ട് നിലപാടുകൾ മാറ്റുന്ന പാർട്ടിയല്ല കേരള കോൺഗ്രസ് എം. പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ സുതാര്യവും ഉറച്ചതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്ന് ജോസ് കെ മാണി പറഞ്ഞു. ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ച് കഴിഞ്ഞ് അടച്ചു വെച്ചോളുമെന്നും കേരള കോണ്‍ഗ്രസ് എം എൽഡിഎഫിൽ തന്നെ തുടരുമെന്നും ജോസ് കെ മാണി വ്യക്തമാക്കി . കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം




