Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sebimol K Varghese

അതിജീവിതയെ അധിക്ഷേപിച്ച കേസ്; ഫെനി നൈനാൻ ഹൈക്കോടതിയിൽ

പത്തനംതിട്ട: രാഹുലിൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെ‌തിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ഹൈക്കോടതിയിൽ. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും സൈബർ പോലീസിൻ്റെ നടപടി തെറ്റാണെന്നും ഫെന്നി പറഞ്ഞു . രാഹുലിനെതിരെ ബലാത്സംഗ കേസ് നിലനിൽക്കില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. കേസിൽ പൊലീസ് അറസ്റ്റിന് നീക്കം നടത്തുന്നുവെന്നും ഫൈന്നി പറയുന്നു .അതിജീവിതയുടെ വാട്സാപ് ചാറ്റ് ഫെനി നൈനാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Read more

മുന്നണി മാറ്റത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ്സ് എം നേതാക്കൾ

കോട്ടയം: മുന്നണി മാറ്റത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ്സ് എം നേതാക്കൾ. കേരള കോണ്‍ഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു . എൽ ഡി എഫിൽ തന്നെ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു . മണിക്കൂറുകൾ ഇടവിട്ട് നിലപാടുകൾ മാറ്റുന്ന പാർട്ടിയല്ല കേരള കോൺഗ്രസ് എം. പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ സുതാര്യവും ഉറച്ചതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു അതേസമയം യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്ന് ജോസ് കെ മാണി പറഞ്ഞു. ആരെങ്കിലും ആ പുസ്തകം […]
Read more

നോട്ടുകെട്ടുകൾ പിടിച്ച കേസിൽ ജ.യശ്വന്ത് വർമയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നോട്ടുകെട്ടുകൾ പിടിച്ച കേസിൽ ജ.യശ്വന്ത് വർമയുടെ ഹർജി സുപ്രീം കോടതി തള്ളി. യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പാര്‍ലമെന്ററി സമിതിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതിഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. 2025 മാര്‍ച്ച് 14ന് ഡല്‍ഹിയിലെ യശ്വന്ത് ശര്‍മയുടെ വീട്ടിലുണ്ടായ തീപിടിത്തത്തിനിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നടപടികൾക്കായി ലോക്‌സഭാ സ്പീക്കർ മൂന്നംഗ അന്വേഷണ സമിതിയെ നിയമിച്ചത്. .ജഡ്ജസ് എൻക്വയറി ആക്‌ടിൻ്റെ […]
Read more

ശബരിമല സ്വർണകൊള്ളക്കേസ്‌;കെ.പി. ശങ്കരദാസിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പിന്നാലെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കി. 14 ദിവസത്തേക്കാണ് ശങ്കര […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയെന്നും പ്രോസിക്യൂഷൻ വാദിക്കും. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. കസ്റ്റഡി കാലാവധി അവസാനിച്ച രാഹുലിനെ ഇന്നലെ പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി […]
Read more

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: 79-ാമത് സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജി.സഞ്ജു നായകനായ 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ 9 പുതുമുഖങ്ങളുണ്ട് .ആറു ഒഫിഷ്യലുകളും ടീമിനൊപ്പമുണ്ടാകും. ടി.വി. അൽകേഷ് രാജ്, എസ്.ഹജ്‌മൽ, എം.മുഹമ്മദ് ജസീൻ എന്നിവരാണ് ഗോൾ കീപ്പർമാർ. ദേശീയ ഗെയിംസിൽ സ്വർണം സമ്മാനിച്ച എം ഷഫീഖ്‌ ഹസനാണ്‌ കേരളത്തിന്‍റെ മുഖ്യ പരിശീലകൻ. മുൻ സന്തോഷ്‌ ട്രോഫി താരം എബിൻ റോസ്‌ സഹപരിശീലകനും. കഴിഞ്ഞ വർഷം ഫൈനലിൽ ഒരു ഗോളിന് നഷ്ടമായ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇത്തവണ […]
Read more

കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് കസ്റ്റഡിയിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് മുളവുകാട് പോലീസ് കസ്റ്റഡിയിൽ . മറ്റൊരു കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് അനീഷിനെയും പിടികൂടിയത് . ഹണിട്രാപ്പിലെ പ്രതിക്കൊപ്പമാണ് ഇയാളെ കണ്ടത് . തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .ഇയാൾക്കെതിരേ മറ്റേതെങ്കിലും കേസിൽ വാറൻ്റുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും ഇയാൾ കരുതൽ തടങ്കിലാണെന്നും പോലീസ് അറിയിച്ചു .
Read more

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.ബാബുവിന് സമന്‍സ്

കൊച്ചി: അനധികൃത സ്വത്തു സമ്പാദന കേസിൽ തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബുവിന് കോടതിയിൽ ഹാജരാകാൻ സമൻസ് .കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകാനാണ് സമൻസ് . കേസില്‍ നേരത്തെ ഇഡി കുറ്റപത്രം നല്‍കിയിരുന്നു. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ഇ.ഡി കേസിലാണ് സമൻസ്. ഈ കാലയളവിൽ കെ ബാബു തന്റെ വരുമാനത്തിന് അധികമായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം, കെ.ബാബു ഇന്ന് കോടതിയിൽ ഹാജരായേക്കില്ല […]
Read more

വിജയ് ചിത്രം ജനനായകന് സുപ്രീം കോടതിയിൽ തിരിച്ചടി

ദില്ലി :സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തിൽ വിജയ് ചിത്രം ജനനായകന് സുപ്രീം കോടതിയിൽ തിരിച്ചടി. നിർമാതാക്കൾ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ സുപ്രീംകോടതി നിർദേശിച്ചു . വരുന്ന ജനുവരി 21 നാണ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനനായകൻ കേസ് പരിഗണിക്കാൻ വെച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ല എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി . കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് […]
Read more

ഖസാക്കിസ്ഥാനിലെ വാഹനാപകടം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സാങ്കേതിക തടസം

പാലക്കാട്: ഖസാക്കിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി മിലിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സാങ്കേതിക തടസം. ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും കുടുംബം കത്തെഴുതി. രേഖകൾ ശരിയാക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധി. ഖസാക്കിസ്ഥാനിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു മിലി മോഹൻ.കൂട്ടുകാരികൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടത്തിൽപ്പെട്ട് മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം വിട്ടുകിട്ടാൻ രക്തബന്ധത്തിലുള്ളവർ വരണമെന്നാണ് ഖസാക്കിസ്ഥാനിലെ നിയമം. അപകടം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും സുഹൃത്തുക്കൾക്കോ സഹപാഠികൾക്കോ മൃതദേഹം കാണാൻ പോലും പറ്റിയിട്ടില്ല. ഇതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer