കൊച്ചി: 79-ാമത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജി.സഞ്ജു നായകനായ 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ 9 പുതുമുഖങ്ങളുണ്ട് .ആറു ഒഫിഷ്യലുകളും ടീമിനൊപ്പമുണ്ടാകും. ടി.വി. അൽകേഷ് രാജ്, എസ്.ഹജ്‌മൽ, എം.മുഹമ്മദ് ജസീൻ എന്നിവരാണ് ഗോൾ കീപ്പർമാർ. ദേശീയ ഗെയിംസിൽ സ്വർണം സമ്മാനിച്ച എം ഷഫീഖ് ഹസനാണ് കേരളത്തിന്‍റെ മുഖ്യ പരിശീലകൻ. മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ് സഹപരിശീലകനും. കഴിഞ്ഞ വർഷം ഫൈനലിൽ ഒരു ഗോളിന് നഷ്ടമായ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇത്തവണ ഇറങ്ങുന്നത്. ആറു ടീമുകളടങ്ങിയ രണ്ടു ഗ്രൂപ്പുകളായാണ് ഇത്തവണ മത്സരം. ജനുവരി 22 മുതൽ ആരംഭിക്കുന്ന മത്സരത്തിന്റെ ഫൈനൽ ഫെബ്രുവരി എട്ടിനാണ്




