Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: santhosh trophy

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: 79-ാമത് സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജി.സഞ്ജു നായകനായ 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ 9 പുതുമുഖങ്ങളുണ്ട് .ആറു ഒഫിഷ്യലുകളും ടീമിനൊപ്പമുണ്ടാകും. ടി.വി. അൽകേഷ് രാജ്, എസ്.ഹജ്‌മൽ, എം.മുഹമ്മദ് ജസീൻ എന്നിവരാണ് ഗോൾ കീപ്പർമാർ. ദേശീയ ഗെയിംസിൽ സ്വർണം സമ്മാനിച്ച എം ഷഫീഖ്‌ ഹസനാണ്‌ കേരളത്തിന്‍റെ മുഖ്യ പരിശീലകൻ. മുൻ സന്തോഷ്‌ ട്രോഫി താരം എബിൻ റോസ്‌ സഹപരിശീലകനും. കഴിഞ്ഞ വർഷം ഫൈനലിൽ ഒരു ഗോളിന് നഷ്ടമായ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇത്തവണ […]
Read more

പൃഥ്വിരാജും 60 പുതുമുഖങ്ങളും; ‘സന്തോഷ് ട്രോഫി’ക്ക് തുടക്കം

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം സന്തോഷ് ട്രോഫി സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയിൽ വച്ച് നടന്ന ഓഡീഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനൽ ഒഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ കഥകളിലൂടെ അവയുടെ അവതരണത്തിലൂടെ യുവ പ്രേക്ഷകരെ കയ്യിലെടുക്കുന്ന വിപിൻ ദാസ് ‘ഗുരുവായൂർ […]
Read more

സന്തോഷ്‌ ട്രോഫി ഫൈനൽ ഇന്ന്‌

സന്തോഷ്‌ ട്രോഫി ഫൈനൽ ഇന്ന്‌. കേരളം ബംഗാളിനെ നേരിടും. രാത്രി ഏഴരക്ക് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 16-ാം തവണയാണ് കേരളം ഫൈനലിലെത്തുന്നത്. മണിപ്പുരിനെതിരെ നാല് ഗോളുകളുടെ വിജയത്തിളക്കവുമായാണ് കേരളം ഫൈനലിലെത്തുന്നത്. ബം​ഗാൾ സർവീസസിനെ 4-2 ന്‌ മറികടന്നാണ് ഫൈനലിലേക്ക് എത്തിയത്. 46 തവണ ഫൈനലിലെത്തുകയും 32 തവണ ജേതാക്കളാകുകയും ചെയ്ത ടീമാണ് ബംഗാൾ . ബംഗാളിന്റെ 47–ാം ഫൈനലാണിത്. കേരളം രണ്ട് വർഷം മുമ്പാണ്‌ അവസാന കിരീടം നേടിയത്‌. മനോജിന് സെമിയില്‍ റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. […]
Read more
Advertisement
WhiteswanTV Footer