പാലക്കാട്: ഖസാക്കിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി മിലിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സാങ്കേതിക തടസം. ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും കുടുംബം കത്തെഴുതി. രേഖകൾ ശരിയാക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധി. ഖസാക്കിസ്ഥാനിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു മിലി മോഹൻ.
കൂട്ടുകാരികൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടത്തിൽപ്പെട്ട് മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം വിട്ടുകിട്ടാൻ രക്തബന്ധത്തിലുള്ളവർ വരണമെന്നാണ് ഖസാക്കിസ്ഥാനിലെ നിയമം.
അപകടം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും സുഹൃത്തുക്കൾക്കോ സഹപാഠികൾക്കോ മൃതദേഹം കാണാൻ പോലും പറ്റിയിട്ടില്ല. ഇതോടെ മലയാളി അസോസിയേഷനും കോളേജ് അധിക്യതരും സഹപാഠികളും നടത്തുന്ന ശ്രമവും പരാജയപ്പെട്ടിരിന്നു .




