Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sebimol K Varghese

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല : കരസേനാ മേധാവി

ദില്ലി : ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാകിസ്ഥാൻ ഭീകരർക്ക് സഹായം നൽകുന്നത് തുടരുകയാണെങ്കിൽ ഇന്ത്യ കൂടുതൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വടക്കൻ അതിർത്തികളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജാഗ്രത തുടരുകയാണെന്നും കരസേന മേധാവി അറിയിച്ചു. ഭാവിയിൽ ഏതൊരു പ്രകോപനമുണ്ടായാലും മുമ്പത്തേക്കാൾ ശക്തവും നിർണായകവുമായ തിരിച്ചടി നൽകാൻ സൈന്യം […]
Read more

ഐഷ പോറ്റി കോൺഗ്രസിൽ; കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന

തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു.കോൺഗ്രസിന്റെ സമര വേദിയിലെത്തിയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ചു . വേദിയിൽ വെച്ച് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി. ഐഷ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന . പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഐഷ പോറ്റിക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നത് മുതൽ പാർട്ടിയുമായി അകൽച്ചയിലായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix