Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sebimol K Varghese

വ്യോമപാത അടച്ച് ഇറാൻ

ടെഹ്റാൻ: യുഎസിന്‍റെ ആക്രമണ ഭീഷണിക്കിടെ വ്യോമപാത ഭാഗികമായി അടച്ച് ഇറാൻ. ഔദ്യോഗിക അനുമതിയുള്ള രാജ്യാന്തര വിമാനങ്ങളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഇറാൻ അറിയിച്ചു .സുരക്ഷാ കാരണങ്ങളെ തുടർന്നാണ് ആകാശപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങൾ ഇറാന്‍റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഏതുസമയത്തും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി പാത മാറ്റുകയാണെന്നും വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിച്ചു . പ്രതിസന്ധിയെ തുടർന്ന് വിമാനങ്ങൾ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നോക്കി ഉറപ്പാക്കണമെന്നും വിമാനക്കമ്പനികൾ നിർദേശിച്ചു
Read more

കൊല്ലത്ത് കായിക വിദ്യാർത്ഥിനികൾ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് രണ്ട് കായിക വിദ്യാർഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലിലാണ് സംഭവം. പ്രാക്ടീസിന് പോകാന്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ് . സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെ ഉള്ളവര്‍ ഹോസ്റ്റലിലെത്തി […]
Read more

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. 17 വയസുള്ള അയോന മോൺസൺ ആണ് മരിച്ചത്. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അയോന മോൺസൺ. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും.
Read more

വയനാട് പുനരധിവാസം ; വിമർശനത്തിന് മറുപടിയുമായി സണ്ണി ജോസഫ്

തിരുവനന്തപുരം :ചൂരൽമലയിലെ പുരപുനരധിവാസത്തിന് കോൺഗ്രസ് വാങ്ങിയ സ്ഥലം കാട്ടാനശല്യമുള്ള മേഖലയാണെന്ന വിമർശനത്തിന് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. വയനാട്ടിൽ എവിടെയാണ് കാട്ടാന ശല്യം ഇല്ലാത്തതെന്നും ബത്തേരിയിലും കൽപ്പറ്റയിലും ആന ഇറങ്ങിയില്ലേ എന്നും സണ്ണി ജോസഫ് ചോദിച്ചു . മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കു വീടുകള്‍ നിര്‍മിക്കാന്‍ കോണ്‍ഗ്രസ് വാങ്ങിയ കാട്ടാനശല്യമുള്ള സ്ഥലം ചെങ്കുത്തായ കുന്നുംപ്രദേശമല്ലേ എന്ന ചോദ്യത്തിന് വയനാട് കുന്നുള്ള സ്ഥലമല്ലേയെന്നും സണ്ണി ജോസഫ് മറുപടി നൽകി .മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കു വീടുകള്‍ […]
Read more

ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി; കൊടി സുനിക്കെതിരെ കേസ്

മലപ്പുറം: ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു . തവനൂർ ജയിലിലെ ജോയിൻ്റ് സൂപ്രണ്ടാണ് പരാതി നൽകിയത്. കയ്യിൽ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ മാസം 11 ന് ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു.എന്നാൽ സുനി അനുസരിക്കാൻ തയാറാവാത്തതോടെ കർശന നിർദേശം നൽക്കുകയായിരുന്നു . ഇതോടെ ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ചരടെടുത്ത് കെട്ടിയതിനെ തുടർന്ന് ഒഴിവാക്കാൻ നിർദേശിച്ച […]
Read more

ഐ എസ് എല്ലിൽ പങ്കെടുക്കും : കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുമെന്ന് ക്ലബ്. കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങൾ ഫെബ്രുവരി പതിനാലിന് ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും മറ്റ് അധികൃതരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ക്ലബ്ബ് പങ്കാളിത്തം ഉറപ്പാക്കിയത്. ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ പതിനാല് ടീമുകളും ലീഗില്‍ കളിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. സീസണില്‍ ഒരു ടീമിന് 13 മത്സരമാണുണ്ടാവുക. ഈ വിഷയത്തിൽ കൃത്യസമയത്ത് ഇടപെടുകയും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര […]
Read more

കെ എം മാണി സ്മാരകത്തിന് ഭൂമി അനുവദിച്ചു

തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം. മാണിയുടെ പേരിൽ സ്‌മാരകം നിർമ്മിക്കാൻ കവടിയാറിൽ ഭൂമി അനുവദിച്ച് സർക്കാർ . ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് സ്മാരക നിർമ്മാണത്തിനായി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് . ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നൽകാൻ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് സർക്കാർ ഭൂമി കൈമാറിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന […]
Read more

വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എം വി ജയരാജൻ

കണ്ണൂർ : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. പുനർജ്ജനി പദ്ധതിയെ വിമർശിച്ചാണ് ജയരാജൻ രംഗത്തെത്തിയത് .വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് കണ്ടെത്തിയ സ്ഥലം വന്യമൃഗ ശല്യം ഉള്ളതാണ്.വി ഡി സതീശനിട്ട കല്ലിനോട് ശുനകന് പോലും താൽപര്യമില്ലെന്നും കക്കുക മുക്കുക എന്നതാണ് കോൺഗ്രസ് രീതിയെന്നും ജയരാജൻ പരിഹസിച്ചു. അതേസമയം ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ പറഞ്ഞു. ഐഷ പോറ്റിയെ […]
Read more

ശബരിമല മകരവിളക്ക് ഇന്ന്

പത്തനംത്തിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. മകരവിളക്ക് മഹോത്സവത്തിന് ശബരിമല സന്നിധാനം സജ്ജമായിക്കഴിഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മകരസംക്രമപൂജ നടക്കും.തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.25നു സന്നിധാനത്തെത്തിച്ചേരും. ദീപാരാധന നടക്കു ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. തിരക്കൊഴിവാക്കാൻ പൊലീസ് നിയന്ത്രണങ്ങൾ നടത്തുന്നുണ്ട്. തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോർഡ് ഫോട്ടോ പതിച്ച തിരിച്ചറിയിൽ പാസ് നൽകിയവർക്ക് മാത്രമേ ഈ സ്ഥലങ്ങളിൽ നിൽക്കാൻ […]
Read more

‘ജന നായക’ന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ചെന്നൈ : വിജയ്‌യുടെ ‘ജന നായക’ന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സെൻസർ ബോർഡുവഴി ജനനായകനെ വൈകിപ്പിക്കാൻ ശ്രമിക്കുന്നത് തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു . ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ‘ജന നായക’ന്റെ റിലീസ് തടയാന്‍ ശ്രമിക്കുകയാണ്‌ . തമിഴ് ജനതയുടെ ശബ്ദം നിശബ്ദമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കാനായി നീലഗിരിയിലെ ഗുഡല്ലൂരിൽ എത്തിയവേളയിലാണ് രാഹുലിൻ്റെ ട്വീറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിന് തമിഴ്‌നാടു തയാറെടുക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer