കോട്ടയം: കോട്ടയം ജില്ലയിലെ സ്വകാര്യ ബസ് യാത്രക്കാർക്കായി പുതിയ സൗകര്യവുമായി കോട്ടയം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും കൈപ്പൻസ് ഇന്നവേറ്റീവും. ഇരു കൂട്ടരും ചേർന്ന് അവതരിപ്പിച്ച ‘യാത്ര കാർഡ്’ ) വഴി ഇനി മുതൽ ചില്ലറ പണത്തിന്റെ ബുദ്ധിമുട്ടുകളില്ലാതെ ബസ് യാത്ര ചെയ്യാം.
പണം ടാപ്പ് ചെയ്ത് പേയ്മെന്റ് നടത്താൻ കഴിയുന്ന ഈ കാർഡ് വഴി യാത്ര കൂടുതൽ എളുപ്പമാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
‘യാത്ര കാർഡ് ഉപയോഗിച്ച് കണ്ടക്ടറുടെ മെഷീനിൽ ടാപ്പ് ചെയ്ത് നിമിഷങ്ങൾക്കകം ടിക്കറ്റെടുക്കാം. ഓരോ യാത്രയ്ക്കും കാർഡ് ഉടമകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്.
സുരക്ഷിതമായ പേയ്‌മെന്റ് സംവിധാനമാണ് കാർഡിന്റെ മറ്റൊരു പ്രത്യേകത. യാത്ര കാർഡ് സ്വന്തമാക്കാൻ നിങ്ങളുടെ ബസ് കണ്ടക്ടറുമായി ബന്ധപ്പെടുക, അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി 85899 34777 എന്ന നമ്പറിൽ വിളിക്കുക.




