തിരുവനന്തപുരം: പേരാമ്പ്രയിലെ പ്രചാരണ വിവാദത്തിൽ പ്രതികരവുമായി എത്തിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന് കൃത്യമായ രാഷ്ട്രീയമുണ്ട് രാഷ്ട്രീയം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ർഗീയ പ്രചാരണത്തിന് എൽഡിഎഫ് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന എഫ്സിആർഎ നിയമ ഭേദഗതി ബിൽ പിൻവലിക്കുമോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എസ്ഡിപിഐ പിന്തുണ ആവശ്യമില്ലന്നും വ്യക്തമാക്കി.




