Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേസിൽ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ ലോറി ഉടമ മനാഫ് മാധ്യമങ്ങളിൽ കൂടി വെളിപ്പെടുത്തിയ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയാകുന്നു എന്ന കുടുംബത്തിന്‍റെ പരാതിയിൽ മനാഫിന്‍റെ ഭാഗത്ത് തെറ്റില്ലായെന്ന് പൊലീസ്.

സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയായിരുന്നു മനാഫിനെതിരെ പൊലീസ് കേസെടുത്തത്. മനാഫിന്റെ യൂട്യൂബ് ചാനൽ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിൽ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല. എന്നാൽ ചില യുട്യൂബർമാർ കുടുങ്ങാനിടയുണ്ടെന്നാണ് വിവരം.

വിവാദ ഉള്ളടക്കം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് മനാഫിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴാവാക്കാൻ തീരുമാനിച്ചത്. അതിനിടെ, സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.

യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വർഗീയ വിദ്വേഷ കമന്റിട്ടവർക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer