കോഴിക്കോട്: താമരശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെയുള്ള കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എട്ടും ഒമ്പതും വളവുകൾക്കിടയിൽ ഏകദേശം 12 മീറ്റർ താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് താമരശേരി പൊലീസും കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെടുത്തു. പ്രാഥമിക വിവരങ്ങൾ പ്രകാരം, അത്തോളി കൊളത്തൂർ സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സൂചന. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.




