Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രംപ് മോദിയെ നിയന്ത്രിക്കുന്ന പോലെ മോദി, പിണറായിയെ നിയന്ത്രിക്കുന്നു; രാഹുൽ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. പേരാമ്പ്രയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി പിണറായിയെ നിയന്ത്രിക്കുന്നുവെന്നും, പിണറായി കേരളത്തിന്റെ മുഖ്യമന്ത്രി അല്ല, മോദിയുടെ മുഖ്യമന്ത്രിയാണെന്നും രാഹുൽ ആരോപിച്ചു. “മോദി പറയുന്നത് പോലെ തന്നെയാണ് പിണറായി പ്രവർത്തിക്കുന്നത്” എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെയും സിപിഎമ്മിനെയും രാഹുൽ ഒരുമിച്ച് വിമർശിച്ചു. കേരളത്തിൽ ബിജെപിയെ നേരിടാൻ കഴിയുന്നത് യുഡിഎഫിനാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ബിജെപി 36 കേസുകൾ എടുത്തതും അതിനെ എതിർക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ മോദി പ്രതികരിക്കാത്തതിനെ കുറിച്ചും രാഹുൽ വിമർശിച്ചു. “മോദി ദൈവത്തെയും ക്ഷേത്രങ്ങളെയും കുറിച്ച് സംസാരിക്കുന്ന ആളാണ്. പക്ഷേ ശബരിമല വിഷയത്തിൽ ഒന്നും പറഞ്ഞില്ല” എന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ കൃഷി, ഊർജ മേഖലകൾ വിദേശ രാജ്യങ്ങൾക്ക് കൈമാറിയെന്നും, മോദി അമേരിക്കയോട് അനുസരണയോടെ പെരുമാറുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് ഈ വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement
WhiteswanTV Footer