പാലക്കാട്: എന്‍ഡിഎ ക്യാമ്പിന് ആവേശമായി പാലക്കാട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍ സംസാരിച്ച് തുടങ്ങിയ മോദി, ഇടത്-വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ചു. കേരളം കാശി പോലെ സുന്ദരമാണ്. ഇവിടെ മാറ്റത്തിന് തുടക്കമായെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ട മൈതാനത്താണ് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പരിപാടി നടക്കുന്നത്.
ഇടത്-വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിപ്പിച്ചു. എന്നാല്‍ ബിജെപി അതിവേഗ വികസനം കൊണ്ടുവരും. ഇത് മോദിയുടെ ഗ്യാരന്റി. വികസിത കേരളം എന്ന മുദ്രാവാക്യമാണ് മോദി ഉയര്‍ത്തുന്നത്. കേരളത്തിലെ സ്ത്രീ സമൂഹം എന്‍ഡിഎക്കൊപ്പമാണെന്നും രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നുവെന്നും അതിനാലാണ് കഥകളുണ്ടാക്കുന്നതെന്നും മോദി പറഞ്ഞു.




