നിലമ്പൂർ: തൃണമൂൽ കോണ്‍ഗ്രസിന്റെ ടിക്കറ്റിൽ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് പിവി അൻവർ. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിന് അക്കൗണ്ട് തുറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ മമത ബാനർജി കേരളത്തിലേക്കെത്തുകയാണ്. ജൂൺ 16 ന് കേരളത്തിലെത്തുമെന്ന ഔദ്യോഗിക റിപ്പോർട്ട് പുറത്തു വന്നു.




