Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓൺലൈൻ വാതുവെപ്പ് ; പണത്തിനും വേണ്ടി തെലങ്കാനയിൽ യുവാവ് സ്ത്രീയെ കൊലപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലങ്കാന: ഓൺലൈൻ വാതുവെപ്പിനുള്ള പണത്തിനു വേണ്ടി തെലങ്കാനയിൽ യുവാവ് സ്ത്രീയെ കൊലപ്പെടുത്തി. തെലങ്കാനയിലെ സംഗറെഡ്ഡിയിൽ ആൺ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന 48 കാരിയായ റാണെമ്മയെ ആണ് 21 കാരനായ യുവാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 25 നായിരുന്നു സംഭവം. ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിന് പണം കണ്ടെത്തുന്നതിനായിരുന്നു 21 വയസുള്ള പ്രശാന്ത് റാണെമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ ഇവരുടെ ആഭരണങ്ങളും പണവും എടുത്തിരുന്നു .

റാണെമ്മയുടെ മകന്റെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴായിരുന്നു കേസ് പുറത്ത് വന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലും സാഹചര്യ-സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലും പോലീസ് പ്രതിയായ പ്രശാന്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകവും മോഷണവും താൻ ചെയ്തതായി അയാൾ സമ്മതിച്ചത്. ഇയാളിൽ നിന്ന് ഏകദേശം 69.96 ഗ്രാം സ്വർണ്ണാഭരണങ്ങളും 2,720 രൂപയും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രശാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix